തിരുവനന്തപുരം: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തിൽ രണ്ട് മാസം മുൻപ് തറച്ചു മീൻമുള്ള ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രൻ- ആതിര ദന്പതികളുടെ മകൾ ആരുഷിയുടെ ശ്വാസനാളത്തിലാണ് മുള്ളു കുടുങ്ങിയിരുന്നത്.[www.malabarflash.com]
ശ്വാസംമുട്ടൽ ഗുരുതരമായതോടെ കുട്ടിയെ എസ്എടിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് പതിനാറിനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനയില്‍ കുട്ടിക്കു ശ്വാസോഛ്വാസത്തിനു തടസമുള്ളതായി കണ്ടെത്തി. തുടർന്നാണ് എക്സറേ പരിശോധനയിൽ ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിരിപ്പുണ്ടെന്നു വ്യക്തമായത്. തറച്ചിരിക്കുന്ന വസ്തു പുറത്തെടുക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പതിനേഴാം തീയതി കുട്ടിക്ക് അനസ്തീഷ്യ നല്കി ബ്രോങ്കോസ്കോപ്പി ചെയ്തപ്പോള്‍ വലിയ മീന്മുള്ളാണു തറച്ചിരിക്കുന്നതെന്നു മനസിലായി. പിന്നാലെ ശസ്ത്രക്രിയ നടത്തി മീൻമുള്ള പുറത്തെടുക്കുകയായിരുന്നു.
എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗമാണു കുട്ടിയുടെ ചികിത്സയ്ക്കു നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയുണ്ടാകാതിക്കാൻ കുട്ടിക്കു പ്രത്യേക പരിചരണം ഏർപ്പെടുത്തി. ചികിത്സകൾക്കു ശേഷം കുട്ടി ആശുപത്രി വിട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം ഡോക്ടർമാരാണ് മുള്ള് പുറത്തെടുത്ത്.
ശ്വാസംമുട്ടല്‍, ശ്വസിക്കുമ്പോള്‍ ശബ്ദം വരിക എന്നീ ബുദ്ധിമുട്ടുകളുമായാണ് ആരുഷിയെ കൊല്ലത്തെ ആശുപത്രികളില്‍ എത്തിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്നമെന്ന നിഗമനത്തിലാണ് അവിടത്തെ ഡോക്ടര്‍മാര്‍ ആരുഷിയെ ചികിത്സിച്ചത്.

എന്നാല്‍, രണ്ടു മാസം കഴിഞ്ഞിട്ടും അസുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രമേണ കുട്ടിയുടെ ശ്വാസമെടുപ്പ് ഭയപ്പെടുത്തും വിധമായി. നെഞ്ചിന്റെ ഭാഗത്തു നീരുമുണ്ടായിരുന്നു. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചെങ്കിലും കുട്ടി ഗുരുതരമായ അവസ്ഥയിലേക്കു മാറുകയായിരുന്നു.
എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗമാണു കുട്ടിയുടെ ചികിത്സയ്ക്കു നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയുണ്ടാകാതിക്കാൻ കുട്ടിക്കു പ്രത്യേക പരിചരണം ഏർപ്പെടുത്തി. ചികിത്സകൾക്കു ശേഷം കുട്ടി ആശുപത്രി വിട്ടു.
No comments:
Post a Comment