Latest News

അമ്പലത്തറ-ബേക്കല്‍ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി പുതിയ സര്‍ക്കിള്‍ നിലവില്‍ വന്നു

ഉദുമ[www.malabarflash.com]: ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി പുതുതായി ബേക്കല്‍ പോലീസ് സര്‍ക്കിള്‍ നിലവില്‍ വന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഥവാ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസായി ബേക്കലില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭരതനെ നിയമിച്ചു. ഇദ്ദേഹത്തോട് ഉടന്‍ തന്നെ ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച രാവിലെയാണ് ബേക്കല്‍ പോലീസ് സര്‍ക്കിള്‍ അനുവദിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഡിജിപിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്ത് വന്നു.
ബേക്കല്‍ പോലീസ് സര്‍ക്കിള്‍ നിലവില്‍ വരുന്നതോടെ ഹൊസ്ദുര്‍ഗ് പോലീസ് സര്‍ക്കിളിന്റെ ജോലി ഭാരം കുറയും. ഈ സര്‍ക്കിളിന് കീഴില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ മാത്രമാണ് ഉണ്ടാകുക. പുതിയ തസ്തികകളൊന്നും അനുവദിച്ചിട്ടില്ല. നിലവിലുള്ള സംവിധാനത്തോടുകൂടി തന്നെ ബേക്കല്‍ പോലീസ് സര്‍ക്കിള്‍ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.

അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ 35ഓളം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സിവില്‍ ഓഫീസര്‍മാരും നിലവിലുണ്ട്. പ്രിന്‍സിപ്പല്‍ എസ്‌ഐക്ക് പുറമേ രണ്ട് ഏഎസ്‌ഐ മാരും മൂന്ന് ഹോം ഗാര്‍ഡുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 33 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സിവില്‍ പോലീസ് ഓഫീസര്‍മാരും വനിതാ ഏഎസ്‌ഐയും ജൂനിയര്‍ എസ്‌ഐമാരും അഡി. എസ്‌ഐമാരും ഉള്‍പ്പെടെ ഏഴ് പേരും നിലവില്‍ ഇവിടെ ജോലി നോക്കുന്നുണ്ട്.

ഹൊസ്ദുര്‍ഗ് പോലീസ് സര്‍ക്കിളിന്റെ ജോലി ഭാരം കണക്കിലെടുത്താണ് ബേക്കല്‍ പോലീസ് സര്‍ക്കിള്‍ രൂപീകരിക്കാന്‍ നേരത്തെ തന്നെ ചര്‍ച്ച നടന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അത് പ്രഖ്യാപിക്കുകയും ഉത്തരവ് പുറത്ത് വരികയും ചെയ്തിട്ടുണ്ട്.

പുതിയ സര്‍ക്കിളിന്റെ ഓഫീസ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.