Latest News

പോലീസ്‌ ഇരട്ടനീതി നടപ്പാക്കുന്നു -എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്:[www.malabarflash.com] ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസിലെ ചിലര്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.

കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നെല്ലിക്കുന്നു കടപ്പുറത്തെ മുഹമ്മദ് നിഹാദ് എന്ന ചെറുപ്പക്കാരനെ കഴിഞ്ഞ ദിവസം അന്യായമായി പിടികൂടി മര്‍ദ്ദിക്കുകയും സംഭവം അന്വേഷിക്കാനെത്തിയവരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചു വെക്കുകയും ചെയ്തത് പോലീസ് സേനക്ക് തന്നെ അപമാനമാണ്.

ജനുവരിയില്‍ കാസര്‍കോട് നിന്നും വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തിരുവനന്തപുരത്തേക്ക് ജാഥ നടത്തിയിരുവെങ്കിലും മുസ്ലിം ലീഗിന്റെ കേരളയാത്രയുടെ പ്രചാരണാര്‍ത്ഥം കാസര്‍കോട് നഗരത്തില്‍ ഫഌ്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചതിന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ചില സംഘടനകള്‍ അന്ന് സ്ഥാപിച്ച ഫ്‌ളകസ് ബോര്‍ഡുകളും മറ്റും ഇന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ യാതൊരു നടപടിയും ഇല്ല. ഇത് അനീതിയാണ്.

ചെങ്കള പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ഒരു വിഭാഗം പോലീസുകാര്‍ ഗൂഢാലോചന നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് തിരഞ്ഞ് പിടിച്ച് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു.

പല സംഭവങ്ങളിലും പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. ഇടതുപക്ഷ -സംഘ് പരിവാര്‍ അനുകൂല പോലീസുകാരാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കാന്‍ പോലീസ് തയാറാവണം.

അല്ലാത്തപക്ഷം പാര്‍ട്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തണമെന്നും നീതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.