മേല്‍പറമ്പ:[www.malabarflash.com] എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ കീഴില്‍ ചെമ്പരിക്ക കടുക്കക്കല്ലിനു സമീപം തുടങ്ങിയ കുടിവള്ള പദ്ധിതി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ജലമാണ് ജീവന്‍ എന്ന സന്ദേശത്തില്‍ ഈ മാസം ഒന്ന് മുതല്‍ മെയ് 15 വരെ എസ്.വൈ.എസ് നടത്തുന്ന ജല സംരക്ഷണ ബോധവത്കരണ ക്യാമ്പയിന്‍ ഉദ്ഘാടനമായാണ് ചെമ്പരിക്കയില്‍ കുടിവെള്ളപദ്ധതി തുടങ്ങിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന എസ്.വൈ.എസ് സാന്ത്വന ഭവനത്തിന് പുറമെ സമീപത്തെ നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചെമ്പരിക്ക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ അഹ്മദ് മുസ്ലിയാര്‍ കുണിയ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞി ഹാജി കണ്ണങ്കുളം, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, ജില്ലാ ദഅ്‌വാകാര്യ സമിതി ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, സോണ്‍ ജനറല്‍ സെക്രട്ടറി ശാനവാസ് മദനി, അബ്ദുസ്സലാം ചെമ്പരിക്ക, അബ്ദുല്‍ മജീദ് മവ്വല്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ക്യാമ്പയിന്‍ ഭാഗമായി ബോധവത്കരണ പരിപാടികള്‍, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള സംവിധാനമൊരുക്കല്‍, നീര്‍ത്തട സംരക്ഷണം, കുളവും കിണറുകളും വൃത്തിയാക്കി സംരക്ഷിക്കല്‍, മഴ വെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കും. സമൂഹത്തെ ജലസാക്ഷരതയിലേക്ക് നയിക്കുന്നതിന് വിവിധ പരിപാടികള്‍ നടത്തും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment