Latest News

വിഷരഹിത ജൈവപച്ചക്കറി തയ്യാറായി

മടിക്കൈ:[www.malabarflash.com] മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വാഴക്കോട്ട് വിഷു ലക്ഷ്യമിട്ട് വിഷരഹിത ജൈവപച്ചക്കറി തയ്യാറായി. ദീപിക, കാവേരി, കല്ല്യാണം സെക്കന്‍റ് എന്നീ കുടുംബശ്രീകളുടെ നേതൃത്വത്തിലാണ് ഒന്നാം വാര്‍ഡില്‍ ജൈവപച്ചക്കറി കൃഷി നടത്തിയത്.

തണ്ണിമത്തന്‍, ചോളം തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷിയാണ് നടത്തിയത്. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്നും കൊണ്ടുവന്ന വിത്ത് ഉപയോഗിച്ചാണ് കൃഷി നടത്തിയത്. വിജയകുമാരി, ശാരദ, ചന്ദ്രാവതി, പാട്ടിയമ്മ എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ ബിജിബാബുവിന്‍റെ മേല്‍നോട്ടത്തിലാണ് ജൈവകൃഷിക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.