Latest News

മലയോര മേഖലയില്‍ സമ്മേളനാവേശം വിതറി എസ്.വൈ.എസ് ആദര്‍ശ സന്ദേശ യാത്ര തുടങ്ങി

ചെറുവത്തൂര്‍:[www.malabarflash.com] എസ്.വൈ.എസ് ജില്ലാ കമ്മറ്റി തൃക്കരിപ്പൂര്‍ ചന്ദേരയില്‍ ഈ മാസം 23 ന് നടത്തുന്ന ജില്ലാ ആദര്‍ശ സമ്മേളന പ്രചരണാര്‍ഥം നീലമ്പാറയില്‍ നിന്ന് പ്രയാണമാരംഭിച്ച ആദര്‍ശ സന്ദേശ യാത്ര മലയോര മേഖലയില്‍ സമ്മേളനാവേശം വിതറി പ്രയാണം തുടരുന്നു.

രാവിലെ നീലമ്പാറ മഖാം സിയാറത്തോടെയാണ് യാത്ര പ്രയാണം തുടങ്ങിയത്. ഇബ്രാഹീം ബാഖവി സിയാറത്തിന് നേതൃത്വം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവിന് പതാക കൈമാറി റാഫി അമാനി യാത്ര ഉദ്ഘാടനം ചെയ്തു.

യൂസുഫ് മദനി ചെറുവത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, നൗഷാദ് അമാനി നീലമ്പാറ, ഇബ്രാഹീം ബാഖവി കുന്നുംകൈ, വി.പി.യു അശ്‌റഫ് മൗലവി ഓട്ടപപടവ്, ഫള്ല്‍ ബിന്‍ അബ്ബാസ്, റസാഖ് അത്തുട്ടി, ശമീം അമാനി, ലത്തീഫ് കൊളപ്പുറം, ഖാദിര്‍ മൗക്കോട്, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കൊല്ലാട, മൗക്കോട്, കുന്നുംകൈ, ഓട്ടപ്പടവ്, പെരുമ്പട്ട, ചാനടുക്കം, അത്തുട്ടി, പോത്താംകണ്ടം, ചീമേനി, ചെമ്പ്രേങ്കാനം, വെള്ളച്ചാല്‍, കൊളപ്പുറം, പിലാവളപ്പ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പ്രഥമ ദിനം ചെറുവത്തൂരില്‍ സമാപിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന യാത്രക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി നേതൃത്വം നല്‍കും. അബ്ദു റഹ്മാന്‍ മദനി പടന്ന, ഇ.കെ അബൂബക്കര്‍ പ്രസംഗിക്കും.
8.30ന് കോട്ടപ്പള്ളി മഖാം സിയാറത്തോടെ തുടങ്ങും. 9.30 ന് കാടങ്കോട്, 10 കൈതക്കാട്, 10.15 ന് ഓരിമുക്ക്, 10.45ന് മാവിലാടം, 11. 15 ന് ബീച്ചാരക്കടവ്, 11. 30 വലിയപറമ്പ, ഉച്ചക്ക് 12.00 ആയിറ്റി, 12.30 തെക്കേക്കാട്, ഒരു മണി പടന്ന, 1.30 ന് ഉദിനൂര്‍, 2ന് വെള്ളാപ്പ്, 3ന് മെട്ടമ്മല്‍, 3.30 ന് പൊറോപ്പാട്, 3.45ന്, ഉടുമ്പുന്തല, 4 മാടക്കാല്‍, 4.15 ഒളവറ, 4.30 ന് കരോളം മൈതാനി, 5.00 തങ്കയം എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം 5.30ന് തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.