Latest News

വിവാഹവാര്‍ത്ത വ്യാജം; ഇപ്പോള്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന് തമന്ന

വിവാഹവാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന . താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനമെടുത്താല്‍ ആ കാര്യം ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു.[www.malabarflash.com]

ഇപ്പോള്‍ പ്രഭുദേവയുടെ വരാന്‍ പോകുന്ന ചിത്രം ഉള്‍പ്പെടെ ഒരുപിടി സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ്. പ്രസ്താവനയിലൂടെ താരം വ്യക്തമാക്കി. തമന്ന ഒരു കംപ്യൂട്ടര്‍ എഞ്ചിനീയറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്.

വിവാഹത്തോടെ തമന്ന അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടി തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.





Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.