Latest News

യുവതിയോട് അസഭ്യം പറഞ്ഞ യുവാവിനെ നാട്ടുകാര്‍ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ബെംഗളൂരു:[www.malabarflash.com] ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന യുവതിയെ അസഭ്യം പറഞ്ഞയാളെ നാട്ടുകാര്‍ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ബെംഗളൂരുവിലാണ് സംഭവം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.

ഇയാള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ സമീപത്തെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസഭ്യം പറഞ്ഞുവെന്ന് കാണിച്ച് ഇയാള്‍ക്കെതിരെയും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.