Latest News

ഡി.സി.സി. മുന്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ തച്ചങ്ങാട് ബാലകൃഷ്ണന്‍ (69) അന്തരിച്ചു.

കരള്‍ രോഗത്തെ തുടന്നു എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ദീര്‍ഘകാലം പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍,തച്ചങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട ബാലേട്ടനായ ഇദ്ദേഹം കറകളഞ്ഞ പൊതുപ്രവര്‍ത്തകനാണ്.സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയത്തില്‍ സ്ഥാനം നേടിയ നേതാവാണ് തച്ചങ്ങാട് ബാലകൃഷ്ണന്‍.
പാര്‍ട്ടി പദവികള്‍ക്കോ, അധികാര രാഷ്ട്രീയത്തിന്റെ പിറകയോ ഓടാതിരുന്ന ഈ തച്ചങ്ങാട്ടുകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.