Latest News

സൗഹാര്‍ദ്ദ വേദിയായി സാംസ്‌കാരിക സമ്മേളനം, മറക്കാനാവാത്ത അനുഭവമായി തിരുവാതിര

ഉദുമ[www.malabarflash.com]: സ്വര്‍ണ്ണ നിറമുളള ഇണമുണ്ടുടുത്ത് നെറ്റിയില്‍ ചന്ദനക്കുറി തൊട്ട്, വാലിട്ട് കണ്ണെഴുതിയ ഉദുമയിലെ മങ്കമാര്‍ കൈകൊട്ടി പാടിയത് ഹൃദ്യവും രമണീയവുമായ അനുഭവമായി.
97 വര്‍ഷത്തിന് ശേഷം നടക്കുന്ന ഉദുമ കപ്പണക്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തറവാട്ടിലെ തെയ്യകെട്ട് മഹോത്സവത്തിന്റെ ഭാഗമായി തറവാട്ടു തിരുമുററത്ത് 97 വനിതകള്‍ തിരുവാതിര അവതരിപ്പിച്ചത്.

പ്രദേശത്തെ ദൈവങ്ങളുടെ സ്തുതി കീര്‍ത്തനങ്ങളുമായി മങ്കമാര്‍ തിരുവാതിര കളിച്ചത്. ഞായറാഴ്ച വൈകുന്നേരം ആയിരങ്ങളെ സാക്ഷിനിര്‍ത്തി അരങ്ങേറിയ ലാസ്യഭാവ സമന്വയം കുട്ടികളും മുത്തശ്ശിമാരും അടങ്ങുന്ന സദസ്സിന് മറക്കാനാവാത്ത അനുഭവമായി.

ഏപ്രില്‍ 5,6,7 തീയ്യതികളിഞ്ഞ നടക്കുന്ന ശ്രീ വയനാട്ട് കുലവന്‍ തറവാടില്‍ നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 11.22മണിമുതല്‍ കലവറ നിറക്കല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സൗഹാര്‍ദ്ദ വേദിയായി മാറി. പരിപാടി പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു .ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് നാരായണന്‍ അധൃക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍അ പി.വി.ഗോപാലന്‍ സ്വാഗതം പറഞ്ഞു. പ്രവീണ്‍കുമാര്‍ കോടോത്ത് പ്രഭാഷണം നടത്തി.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ:കെ.ബാലകൃഷ്ണന്‍, ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, മെമ്പര്‍ രജിത അശോകന്‍, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ കൃഷ്ണന്‍ കൊക്കാല്‍, ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറി എസ്.വി.അബ്ദുല്ല, ഗോപിനാഥന്‍ നായര്‍ അച്ചേരി, സി.തമ്പാന്‍ അച്ചേരി, ടി.കുഞ്ഞിക്കണ്ണന്‍, കെ.നാരായണന്‍ മണിയാണി, എന്‍.എ കുഞ്ഞിരാമന്‍, ബാബു മണിയങ്ങാനം, കുണിയേരി ബാലകൃഷ്ണന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ.ആര്‍ അനാമികയും സംഘവും വഞ്ചിപ്പാട്ട് അരങ്ങേറി.
പരിപാടികള്‍ ഉദുമയിലെ പ്രദേശിക ചാനലായ പി.സി.എന്‍ മാസ്റ്ററിലും www.kappanakkaltharavadu.com വെബ്‌സൈററിലും തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.