ഉദുമ[www.malabarflash.com]: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹാത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ വിവിധ താന്ത്രിക ആദ്യാത്മിക കലാ സാംസ്‌കാരിക പരിപാടികളോടു കൂടി ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
12 ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ 13 ന് രാവിലെ 11:05 ന് കൊടിയേറ്റം 14 ന് പുലര്‍ച്ചേ 3.50 ന് വിഷുക്കണി 5 മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാട്ടും സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി വൈകുന്നേരം 3.30 ന് കണ്ണൂര്‍ സംഘകലയുടെ വില്‍കലാമേള ശ്രീ മുത്തപ്പന്‍, രാത്രി തിടമ്പ്‌നൃത്തം എന്നിവ നടക്കും.
നടുവിളക്ക് - നിറമാല ഉത്സവദിവസമായ ഏപ്രില്‍ 15ന് രാത്രി 7.30 ന് ചുറ്റുവിളക്ക്, നിറമാല, ശ്രീഭൂതബലി ഉത്സവം, തിടമ്പ്‌നൃത്തം തുടര്‍ന്ന് ക്ഷേത്ര പ്രാദേശിക കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും.
ഏപ്രില്‍ 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവതിര 6 മണിക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട് തുടര്‍ന്ന് തിരിച്ചെഴുന്നെള്ളത്ത്, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ് . 17 ന് ഞായറാഴച ഉച്ചയ്ക്ക് 3 മണിക്ക് ആറാട്ട് എഴുന്നെള്ളത്ത് 3.30ന് പാലക്കുന്ന് ശ്രീജഗദംബ കലാസമിതിയുടെ ഭക്തിഗാനസുധ 5 മണിക്ക് ആറാട്ട്, കട്ടയില്‍ പൂജ, ഭജന, തിടമ്പ്‌നൃത്തം 8.05 ന് കൊടിയിറക്കം രാത്രി 11 മണിക്ക് സംപ്രോക്ഷണത്തോടു കൂടി ആറാട്ടുമഹോത്തവത്തിന് സമാപനം .
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment