Latest News

ഉദുമയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം

ഉദുമ[www.malabarflash.com]: ഉദുമയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ നടന്നു കൊണ്ടിരിക്കെ സി.പി.എം പ്രവര്‍ത്തകന്‍ ബൈക്ക് റൈസ് നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം

ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പങ്കെടുത്ത യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നിരുന്നു. ഈ പരിപാടി നടക്കുമ്പോള്‍ ഉദുമയിലെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ ബൈക്ക് റൈസ് നടത്തി ബഹളമുണ്ടാക്കിയിരുന്നു. കണ്‍വെന്‍ഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നൂറോളം വരുന്ന യുഡിഎഫ് പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകന്‍ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയത ഇയാളെ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വീണ്ടും ബൈക്കിലെത്തി വെല്ലുവിളിച്ചതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ യുവാവിനെ പിടിച്ച് കൈകാര്യം ചെയ്ത് പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ രാത്രി ഉദുമയില്‍ സ്ഥാപിച്ച യുഡിഎഫിന്റെ കൂററന്‍ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് നശിപ്പിച്ചിരുന്നു. ഇതിനു പിന്നിലും താന്‍ തന്നെയാണെന്ന് മദ്യലഹരിയിലായ യുവാവ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ബേക്കല്‍ പോലീസ് കസ്റ്റഡിയിലുളള യുവാവിനെതിരെ കേസെടുത്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ഉദുമ ടൗണില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.