Latest News

മന്ത്രവാദം; അന്വേഷിക്കാനെത്തിയ വനിതാ പോലീസുകാരെ സ്ത്രീകള്‍ ആക്രമിച്ചു; സിഐയുടെ വിരല്‍ തല്ലിയൊടിച്ചു

ആലപ്പുഴ:[www.malabarflash.com] മന്ത്രവാദം സംബന്ധിച്ച പരാതിയില്‍ നോട്ടിസ് നല്‍കാനെത്തിയ വനിതാ സിഐയുടെ കൈവിരല്‍ മൂന്നു സ്ത്രീകള്‍ ചേര്‍ന്നു തല്ലിയൊടിച്ചു. ആലപ്പുഴ വനിതാ സെല്‍ സിഐ മലപ്പുറം ചേലേമ്പ്ര പുലിപ്പറമ്പില്‍ സ്വപ്നം വീട്ടില്‍ മീനാകുമാരിയുടെ (52) വലതുകൈയുടെ വിരലുകളാണ് ഒടിച്ചത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ ലേഖയ്ക്കും (40) മര്‍ദനമേറ്റു. സംഭവത്തില്‍ നൂറനാട് ഉളവക്കാട് വന്‍മേല്‍ത്തറയില്‍ ശോഭന (42), മകള്‍ ആതിര (18), ശോഭനയുടെ അനുജത്തി രോഹിണി (40) എന്നിവരെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ശോഭനയുടെ വീട്ടില്‍ വര്‍ഷങ്ങളായി മന്ത്രവാദം നടത്തിവരുന്നതായി അയല്‍വാസികളായ 51 പേര്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു മന്ത്രവാദം നടത്തുന്നവര്‍ വനിതാ സെല്ലില്‍ എത്തണമെന്നു നോട്ടിസ് നല്‍കാനാണു സിഐയും പോലീസ് ഉദ്യോഗസ്ഥയും ശനിയാഴ്ച വൈകുന്നേരം ശോഭനയുടെ വീട്ടിലെത്തിയത്. ശോഭനയും മകളും കുഞ്ഞമ്മയും നോട്ടിസ് കൈപ്പറ്റി. വീടിനുള്ളില്‍ പുകപടലങ്ങള്‍ കണ്ടപ്പോള്‍ അത് എന്താണെന്നു ചോദിക്കവെ, മൂവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നു സിഐ പറഞ്ഞു.

താഴെ വീണ സിഐയുടെ കയ്യില്‍ വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ ലേഖയെയും മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ നൂറനാട് എസ്‌ഐ പി. മോഹനചന്ദ്രന്‍, പൊലീസ് ഓഫിസര്‍മാരായ വി. ബൈജു, രാധാകൃഷ്ണന്‍, അരുണ്‍, പ്രസന്നകുമാരി, ജസിലി എന്നിവര്‍ ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. മീനാകുമാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു കയ്യില്‍ പ്ലാസ്റ്ററിട്ടു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.