Latest News

പ്രതിഫല തര്‍ക്കം; കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു

മൂവാറ്റുപുഴ:[www.malabarflash.com] പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴ പി.ഒ ജംക്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് അവസാനം താരം വാഹനത്തില്‍ നിന്നുമിറങ്ങി ഉദ്ഘാടനത്തിന് എത്തിയപ്പോളാകട്ടെ ചെയര്‍പേഴ്‌സണ്‍ കട ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

അഡ്വാന്‍സ് ആയി ലഭിച്ച തുകയുടെ ബാക്കി പ്രതിഫലം ലഭിക്കണമെന്നായിരുന്നു ഭാമയുടെ ആവശ്യം. ഒരുലക്ഷം രൂപ പ്രതിഫലമെന്നായിരുന്നു കരാര്‍. അഡ്വാന്‍സായി അന്‍പതിനായിരം നല്‍കുകയും ചെയ്തു.എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ ഇരുന്ന നടി കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു എന്നാണ് ടെക്‌സ്‌റ്റൈല്‍ ഉടമ വ്യക്തമാക്കിയത്.

അതേസമയം, ഭാമയുമായി കരാറില്‍ ഏര്‍പ്പെട്ട ഇടനിലക്കാരനാണ് സംഭവം വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഭാമ ഇയാളോട് രണ്ടരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇയാള്‍ ഇത് തരാമെന്ന് വാക്കും നല്‍കി. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് കടയില്‍വെച്ച് തുക നല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉദ്ഘാടനത്തിന് മുന്‍പ് ഇയാള്‍ മുങ്ങുകയായിരുന്നു.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.