[www.malabarflash.com] ദുബൈയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതിയും വെള്ളവും ലാഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സമ്മാനപദ്ധതി പ്രഖ്യാപിച്ചത്. മൊത്തം 60,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുക.
വെള്ളവും വൈദ്യുതിയും ലാഭിച്ച് സമ്മാനം നേടാന്‍ തയാറുള്ളവര്‍ക്കായി രജീസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. വില്ലകള്‍ക്കും അപാര്‍ട്മെന്‍റുകള്‍ക്കും പ്രത്യേകമാണ് ഇത്തവണ സമ്മാനം. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബില്ലില്‍ 15 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്കാണ് സമ്മാനം. രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനക്കാരന് 15,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാരന് 10,000 ദിര്‍ഹവും മൂന്നാം സ്ഥാനക്കാരന് 5000 ദിര്‍ഹവും നല്‍കും. വൈദ്യുതിയും വെള്ളവും കുറച്ചുമാത്രം ഉപയോഗിക്കാനും അതുവഴി പരിസ്ഥിതി സംരക്ഷ സന്ദേശം പ്രചരിപ്പിക്കാനുമാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അല്‍ താഇര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 6008 ഉപഭോക്താക്കള്‍ അവാര്‍ഡിനായി മത്സരിച്ചിരുന്നു. ഇതിലൂടെ 30 ലക്ഷം കിലോവാട്ട് വൈദ്യുതിയും 29 ദശലക്ഷം ഗാലണ്‍ വെള്ളവും ലാഭിച്ചു. 24 ലക്ഷം ദിര്‍ഹമിന്റെ ലാഭമാണ് ഇതിലൂടെ നേടിയതെന്ന് അതോറിറ്റി അറിയിച്ചു. www.dewa.gov.ae എന്ന വെബ്സൈറ്റിലാണ് സമ്മാനത്തിലായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment