നോയിഡ: [www.malabarflash.com] മോഷ്ടിച്ച കാര്‍ ഉടമസ്ഥന് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. മോഷ്ടിച്ച കാറിന്റെ ഉടമസ്ഥനാണെന്ന് അറിയാതെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെയായിരുന്നു വില്‍ക്കാനുള്ള ശ്രമം.
ലോനി സ്വദേശി അഹമ്മദാണ് കഴിഞ്ഞ ദിവസം നോയിഡ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് നോയിഡ സെക്ടര്‍-21 ല്‍ നിന്നും കുല്‍വന്ത് സിംഗ് എന്നയാളുടെ കാര്‍ അഹമ്മദ് മോഷ്ടിച്ചത്. ശേഷം അഹമ്മദ് വെബ്‌സൈറ്റില്‍ കാര്‍ വില്‍പ്പനയ്ക്കിടുകയായിരുന്നു. പരസ്യം കണ്ട് തിരിച്ചറിഞ്ഞ കുല്‍വന്ത് കാര്‍ വാങ്ങാനായി അഹമ്മദിനെ അറിയിച്ചു. പിന്നീട് കാര്‍ കച്ചവടത്തിനായി കാണാമെന്ന് അഹമ്മദ് അറിയിച്ചു. തുടര്‍ന്ന് കുല്‍വന്ത് സിംഗ് പൊലീസിനെ അറിയിച്ചു.
പൊലീസെത്തി അഹമ്മദിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ സുള്‍ഫിക്കര്‍ എന്നയാളില്‍ നിന്നും താന്‍ കാര്‍ വാങ്ങിച്ചതാണെന്ന് അഹമ്മദ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് ദിനേഷ് യാദവ് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment