ജെ.ഡി.എസിന് ജലവിഭവം, എൻ.സി.പിക്ക് ഗതാഗതം, കോൺഗ്രസ് എസിന് തുറമുഖം
തിരുവനന്തപുരം: [www.malabarflash.com] എൽ.ഡി.എഫിലെ സി.പി.എം അടക്കമുള്ള കക്ഷികൾ കൈകാര്യം െചയ്യുന്ന വകുപ്പുകളിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം, വിജിലൻസ്, ഐ.ടി വകുപ്പുകളുടെ ചുമതല വഹിക്കും. ഡോ. തോമസ് ഐസക്: ധനം, ഇ.പി ജയരാജൻ: വ്യവസായം, കായികം, കെ.കെ ശൈലജ: ആരോഗ്യം, സാമൂഹ്യ ക്ഷേമം, എ.കെ ബാലൻ: നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം, ടി.പി രാമകൃഷ്ണൻ: എക്സൈസ്, തൊഴിൽ, ജി. സുധാകരൻ: പൊതുമരാമത്ത്, രജിസ്ട്രേഷൻ, പ്രഫ. സി. രവീന്ദ്രനാഥ്: വിദ്യാഭ്യാസം, ജെ. മേഴ്സിക്കുട്ടിയമ്മ: ഫിഷറീസ്, പരമ്പരാഗത വ്യവസായം, കടകംപള്ളി സുരേന്ദ്രൻ: വൈദ്യുതി, ദേവസ്വം, എ.സി മൊയ്തീൻ: സഹകരണം, ടൂറിസം, ഡോ. കെ.ടി ജലീൽ: തദ്ദേശസ്വയംഭരണം.
മൂന്ന് ഘടകകക്ഷികൾക്ക് നൽകുന്ന വകുപ്പുകളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. ജനതാദൾ എസിന് ജലവിഭവം, കോൺഗ്രസ് എസിന് തുറമുഖം, മ്യൂസിയം, മൃഗശാല, എൻ.സി.പിക്ക് ഗതാഗതം എന്നി വകുപ്പുകൾ നൽകാനാണ് ധാരണയായിട്ടുള്ളത്. എ.കെ.ജി സെന്‍ററിൽ നടന്ന ചർച്ചയിലാണ് തീരുമാനം. വി.എസ് സർക്കാറിൽ ആർ.എസ്.പിയായിരുന്നു ജലവിഭവം കൈകാര്യം ചെയ്തിരുന്നത്. കോൺഗ്രസ് എസ് ദേവസ്വം, സ്റ്റേഷനറി എന്നിവയും ജെ.ഡി.എസ് ഗതാഗതവുമാണ് വഹിച്ചിരുന്നത്.
സി.പി.ഐക്ക് ഇ. ചന്ദ്രശേഖരൻ -റവന്യു, പി. തിലോത്തമൻ-വനം-പരിസ്ഥിതി, കെ. രാജു-ഭക്ഷ്യ-പൊതുവിതരണം, വി.എസ് സുനിൽ കുമാർ-കൃഷി എന്നീ വകുപ്പുകൾ ലഭിക്കും. വി.എസ് സർക്കാറിൽ കെ.പി രാജേന്ദ്രൻ റവന്യു, ബിനോയ് വിശ്വം-വനം, സി. ദിവാകരൻ-ഭക്ഷ്യ-പൊതുവിതരണം, മുല്ലക്കര- രത്നാകരൻകൃഷി എന്നിവരാണ് പദവികൾ വഹിച്ചിരുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment