കാസർകോട്: [www.malabarflash.com] ഉദുമയിൽ കെ. സുധാകരന്‍ തോല്‍ക്കാന്‍ ഇടയായത് മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ വോട്ടുമറിഞ്ഞതിനാലാണെന്ന ആരോപണവുമായി കോൺഗ്രസ് കാസർകോട് ജില്ല കമ്മിറ്റി രംഗത്ത്. യു.ഡി എഫ് സംവിധാനം ഒന്നടങ്കം സിപിഎം കേന്ദ്രങ്ങളിലെ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് കാണാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മുവായിത്തിലധികം വോട്ടുകൾക്ക് കെ. സുധാകരന് ഉദുമയിൽ തോറ്റതിന്റെ കാരണങ്ങൾ പഠിക്കുകയാണ് കോൺഗ്രസ് ജില്ലാ നേൃത്വം. സിപിഎം കേന്ദ്രങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് കിട്ടുന്ന ഭൂരിപക്ഷം മുസ്്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ കൊണ്ട് മറികടക്കാമെന്നായിരുന്നു കണക്ക് കൂട്ടൽ. പക്ഷേ വോട്ടെണ്ണിയപ്പോൾ മുസ്്ലിം ലീഗ് ശക്തികേന്ദ്രങ്ങളായ ചെമ്മനാട് മുളിയാർ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. ഇതാണ് തോൽവിക്ക് ഇടയാക്കിയത്. ലീഗ് പ്രവർത്തകരുടെ ആവേശത്തിൽ വിശ്വസിച്ചതിന് കിട്ടിയ അടിയായിട്ടാണ് കോൺഗ്രസ് നേതൃത്വം ഈ പരാജയത്തെ കാണുന്നത്. ലീഗ് ജില്ല നേതൃത്വം സജീവമായി പ്രചാരണ രംഗത്തില്ലായിരുന്നുവെന്നു കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
Keywords: Udma, Kasaragod, News, Congress, Muslim League, K. Sudhakaran
Keywords: Udma, Kasaragod, News, Congress, Muslim League, K. Sudhakaran
No comments:
Post a Comment