ഉപ്പള: [www.malabarflash.com] ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗല്‍പ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സും കാഞ്ഞങ്ങാട് ആവിക്കരയിലെ പി.രാജന്‍-രാധ ദമ്പതികളുടെ മകളുമായ രമ്യ(30) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കൊല്ലം സ്വദേശി മനോജിനെ കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്.
മനോജിനും പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ മനോജ് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അവിടെ എത്തി കസ്റ്റഡിയിലെടുത്തത്.
മൂന്നാഴ്‌ച മുമ്പാണ് ക്വാര്‍ട്ടേര്‍സില്‍ വെച്ച് രമ്യക്ക് പൊള്ളലേറ്റത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മനോജ് കൊല്ലത്തേക്ക് പോയത്. ഗുരുതരനിലയില്‍ കഴിഞ്ഞിരുന്ന രമ്യയില്‍ നിന്ന് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment