കണ്ണൂര്‍: [www.malabarflash.com] പയ്യാവൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. മാണിക് ബിനോയ് (15), അഖില്‍ (14), ആയല്‍ (13), സെഫാന്‍ സെലിജന്‍ (14), ഊര്‍ജ സെലിജന്‍ (13) എന്നിവരാണ് മുങ്ങി മരിച്ചത്. പയ്യാവൂര്‍ തിരൂര്‍ ആക്കംവീട്ടില്‍ ബിനോയി, കുറ്റിക്കാട്ടില്‍ ജോസ്, ആക്കംവീട്ടില്‍ സജി എന്നിവരുടെ മക്കളാണിവര്‍.
വൈകിട്ട് നാലു മണിയോടെ ചമതച്ചാല്‍ പുഴയിലായിരുന്നു അപകടം. കുളിക്കാനിറങ്ങിയ കുട്ടികള്‍ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. സമീപത്തെ സ്‌കൂളില്‍ ഫോട്ടോയെടുപ്പിന് വന്ന നാട്ടുകാര്‍ ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് അപകട വിവരം അറിയുന്നത്. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് അവശരായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡല്‍ഹിയില്‍ നിന്ന് ബിനോയിയുടെ വീട്ടില്‍ വിരുന്നെത്തിയതാണ് ഇവര്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment