നേതൃത്വം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
മാഹിന്‍ ഹാജിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ലീഗ് നേതൃത്വം തുടരുന്നതിനിടിടയിലാണ് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ തീരുമാനമുണ്ടായില്ലെങ്കില്‍ മുസ്‌ലിം ലീഗിലേക്കില്ലെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിത്.
മാഹിന്‍ ഹാജിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ലീഗ് നേതൃത്വം തുടരുന്നതിനിടിടയിലാണ് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ തീരുമാനമുണ്ടായില്ലെങ്കില്‍ മുസ്‌ലിം ലീഗിലേക്കില്ലെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിത്.
ഉന്നയിക്കുന്നതില്‍ ഏററവും പ്രധാന ആവശ്യം കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കിയതിനിടെ കാഞ്ഞങ്ങാട്ട് ഉണ്ടായ സംഭവത്തിലുളള നടപടിയാണെന്ന് മാഹിന്‍ ഹാജി പറഞ്ഞു.
ബഷീര്‍ വെളളിക്കോത്ത്, എം.പി ജാഫര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് മാഹിന്‍ ഹാജി.
ഇവരുടെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായതായി അന്വേഷണ സമിതി കണ്ടെത്തിയതാണ്. വീണ്ടും അന്വേഷണം നടത്താനുളള തീരുമാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ മറെറാരു ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന ഹമീദ് ഹാജിയെ തിരിച്ചെടുക്കണമെന്നാണ് മാഹിന്‍ ഹാജിയുടെ മറെറാരു ആവശ്യം. സംഘടനയിലുളള ചിലരുടെ കളിയാണ് ഹമീദാജിയെ പുറത്താക്കലിന് വഴിതെളിയിച്ചത്.
ഇതു കൂടാതെ കാസര്‍കോട് നഗരസഭ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ച റാശിദ് പൂരണമടക്കം നാല് പേരെ ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവരെയും തിരിച്ചെടുക്കണമെന്നും മാഹിന്‍ ഹാജി ആവശ്യപ്പെടുന്നു.
അതേ സമയം ജില്ലാ പഞ്ചായത്തിലേക്ക് ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാഹിന്‍ ഹാജിയെ സ്വതന്ത്ര സ്ഥാനാനത്ഥിയായി രംഗത്തിറക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
മാഹിന്‍ ഹാജി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണ നല്‍കുന്ന കാര്യം എല്‍.ഡി.എഫിലും സജീവ ചര്‍ച്ചയായിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment