വടകര:[www.malabarflash.com] ഗര്‍ഭിണിയാക്കാന്‍ ഭര്‍ത്താവിന്റെ അനുമതിയോടെ മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. വടകര വില്യാപ്പള്ളി സ്വദേശിനിയായ 24 കാരി നടക്കാവ് പോലീസില്‍ നല്കിയ പരാതിയിലാണ് പുറമേരി സ്വദേശിയായ ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഗര്‍ഭിണിയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന് കുഴപ്പമുണ്ടെന്ന് പരിശോധന റിസല്‍ട്ട് വന്നതോടെ കൃത്രിമ ഗര്‍ഭം ധരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചിരുന്നു.
ടെസ്റ്റ്ട്യൂബ് ചികിത്സനടത്താന്‍ തീരുമാനിക്കുന്നതിനിടെയാണ് മാനഭംഗം. യുവതി അറിയാതെ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് മറ്റ് ചികിത്സക്കെന്ന പേരില്‍ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മുറിയില്‍ ടി വി കണ്ടുകൊണ്ടിരിക്കെ സുഹൃത്ത് ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും നിലവിളിച്ചപ്പോള്‍ ഭര്‍ത്താവ് തന്റെ വായ പൊത്തിപ്പിടിച്ചതായും യുവതി മൊഴി നല്കി. സുഹൃത്താണ് മുഴുവന്‍ ആശുപത്രി ചെലവും വഹിച്ചത്. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment