പത്തനാപുരം:[www.malabarflash.com] ആദ്യ പകുതിയെക്കാള്‍ ചടുലവും ഉദ്വേഗജനകവുമായി രണ്ടാംപകുതിയുമായി മുന്നേറിയ സിനിമ പോലെയായിരുന്നു പത്തനാപുരം മണ്ഡലം. ക്ലൈമാക്‌സിലെത്തുമ്പോള്‍ നാലാമൂഴത്തിലും പത്തനാപുരത്തിന്റെ നായകനായി കെ ബി ഗണേഷ്‌കുമാറിന്റെ ഉജ്വലവിജയം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മലയാള സിനിമയിലെ മൂന്ന് പ്രമുഖതാരങ്ങള്‍ മത്സരിച്ച അപൂര്‍വ്വതയായിരുന്നു തുടക്കം. കൊട്ടിക്കലാശത്തിലെത്തിയപ്പോള്‍ താരസംഘടനയിലെ തമ്മില്‍ത്തല്ല് മുതല്‍ സലിംകുമാറിന്റെ രാജിയിലേക്കും വരെ കാര്യങ്ങളെത്തി. കേരളാ നിയമസഭാ ചരിത്രത്തില്‍ ആദ്യമായി മൂന്ന് ചലച്ചിത്ര താരങ്ങള്‍ മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഏക മണ്ഡലവുമായി പത്തനാപുരം.
ഗണേഷ്‌കുമാറിന് എതിര്‍സ്ഥാനാര്‍ത്ഥികളായി പ്രമുഖ ചലച്ചിത്രതാരം ജഗദീഷിനെ രംഗത്തിറക്കിയിട്ടും പത്തനാപുരത്തിന്റെ ജനഹിതം മാറ്റിയെഴുതാന്‍ യുഡിഎഫിനായില്ല. തുടര്‍ച്ചയായി നാലാം തവണയാണ് പത്തനാപുരം കെ ബി ഗണേഷ്‌കുമാറിനെ നിയമസഭയിലെത്തിച്ചത്. കെ ബി ഗണേഷ്‌കുമാറിന്റെ വ്യക്തിപ്രഭാവം കൂടിയാണ് മുന്നണി മാറിയിട്ടും പത്തനാപുരത്തിന്റെ മനസ്സ് മാറാതിരിക്കാന്‍ കാരണമെന്ന് കൂടി വേണം കരുതാന്‍.
തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം അലയടിച്ച മണ്ഡലവുമായിരുന്നു പത്തനാപുരം. ഈ തരംഗത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ലെന്നതും ഈ വിജയത്തിന്റെ തിളക്കമേറാന്‍ കാരണമായി. 20,402ല്‍ നിന്ന് 24,563 ലേക്ക് ഭൂരിപക്ഷം ഉയര്‍ത്തിയാണ് ഗണേഷ്‌കുമാര്‍ പത്തനാപുരത്തെ തന്റെ സ്വാധീനം നാലാം വട്ടവും ഉറപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment