തിരുവനന്തപുരം:[www.malabarflash.com]വന്‍മരങ്ങള്‍ പലതും കടപുഴക്കി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം പിടിച്ചെടുത്ത ഇടതു മുന്നണിയെ സഹായിച്ചത് സ്ഥിരം കോട്ടകള്‍. ഒപ്പം, യു.ഡി.എഫ്. മണ്ഡലങ്ങളില്‍ വമ്പിച്ച വിള്ളല്‍ വീഴ്ത്തി മുന്നേറിയ എല്‍.ഡി.എഫിന് എന്‍.ഡി.എയുടെ വെല്ലുവിളി പലടിയത്തും ഒറ്റയ്ക്കു നേരിടാനായി.
എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം. ശക്തികേന്ദ്രമായ കൊല്ലം തൂത്തുവാരിയ എല്‍.ഡി.എഫ് തൃശൂരിലെ യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് അമ്പരിപ്പിക്കുന്ന വിജയം കൊയ്തു. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളായ പയ്യന്നൂരും, കല്യാശേരിയിലും തളിപ്പറമ്പിലും നാല്‍പ്പതിനായിരത്തിന് മുകളിലാണ് ഭൂരിപക്ഷം. സി.പി.എമ്മിന്റെ അമരക്കാരന്‍ പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് 36905 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ്. ഉദുമയില്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായ കെ.സുധാകരനെ മലര്‍ത്തിയടിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.
സി.പി.എം അഭിമാനപ്രശ്നമായി കണ്ട തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെ അട്ടിമറിച്ച് യുവനേതാവ് എം.സ്വരാജ് വിജയിച്ചു. തിളക്കമാര്‍ന്ന വിജയത്തിനിടയിലും പാലക്കാട് മണ്ഡലത്തില്‍ എന്‍.എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തിരിച്ചടിയായി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി സുരേന്ദ്രനിലൂടെ കഴക്കൂട്ടം പിടിച്ചെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയി. തിരുവനന്തപുരത്ത് ഒമ്പത് സീറ്റില്‍ ഇത്തവണ ജയിച്ചു.
എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ ആര്‍.എസ്.പി. വട്ടപൂജ്യമായപ്പോള്‍ യു.ഡി.എഫില്‍ നിന്ന് അവസാനനിമിഷം ഇടതുചേരിയിലേക്ക് വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരു സീറ്റും നേടാനായില്ല. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ചിറ്റൂരില്‍ കെ. അച്യുതനേയും വീഴ്ത്താനായി. മൂന്നുതവണയായി സി.പി മുഹമ്മദ് വിജയിച്ച പട്ടാമ്പി മുഹമ്മദ് മുഹ്സിന്‍ എന്ന ജെ.എന്‍.യു വിദ്യാര്‍ഥിയിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നേടിയ ഇടതുപക്ഷം ലീഗ് വിമതനിലൂടെ കൊടുവള്ളി പിടിച്ചു. മലപ്പുറത്ത് തവനൂരും പൊന്നാനിയും നിലനിര്‍ത്തി മുന്നണി കോണ്‍ഗ്രസ് വിമതനായ അബ്ദുറഹ്മാനിലൂടെ താനൂര്‍ പിടിച്ചെടുത്തു. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍ അദ്ദേഹം മാറി മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തിയെങ്കിലും പി.കെ അന്‍വര്‍ പരാജയപ്പെടുത്തി.
ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയര്‍ന്ന കുട്ടനാട്ടില്‍ തോമസ് ചാണ്ടി വീണ്ടും വിജയക്കൊടി പാറിച്ചു. ആലപ്പുഴയില്‍ വിജയം ആവര്‍ത്തിച്ച മുന്നണി ചെങ്ങന്നൂര്‍ സീറ്റ് പി.സി വിഷ്ണുനാഥില്‍ നിന്ന് പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ നിലമെച്ചപ്പെടുത്തിയ എല്‍.ഡി.എഫ് ടി.യു കുരുവിളയുടെ കോതമംഗലവും ജോസഫ് വാഴക്കന്റെ മൂവാറ്റുപുഴയും പിടിച്ചെടുത്തു. വിമതന്റെ ബലത്തില്‍ കൊച്ചി സീറ്റും എല്‍.ഡി.എഫ് നേടി. പത്തനംതിട്ടയില്‍ വീണ ജോര്‍ജിലൂടെ ആറന്മുള പിടിച്ചെടുത്തു. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പരാജയം പക്ഷെ, തിരിച്ചടിയായി.
മട്ടന്നൂരില്‍ 43381 വോട്ടിനു വിജയിച്ച ഇ.പി. ജയരാജനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. മലപ്പുറത്തെ ഏഴു മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തി പരീക്ഷിച്ച ഇടതു മുന്നണിക്ക് മൂന്നു പേരെ വിജയിപ്പിക്കാനായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment