അഴീക്കോട്:[www.malabarflash.com] അഴീക്കോട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെതിരെ മലര്‍ത്തിയടിച്ച് കെഎം ഷാജി നടത്തിയത് ഉജ്വല മുന്നേറ്റം. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലത്തില്‍ സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച എംവിആറിന്റെ മകനെ 2642 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിന്റെ തീപൊരി നേതാവ് കൂടിയായ ഷാജി തോല്‍പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കിണറ്റില്‍ ഇറങ്ങി വരെ നികേഷ് പ്രചാരണം നടത്തിയെങ്കിലും ഷാജിയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ അതെല്ലാം ചീറ്റി. ഒപ്പം ഷാജിക്ക് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിനെ കളത്തിലിറക്കിയത് തിരിച്ചടിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡ് കൂട്ടാനും ഷാജിക്കായി.
തുടക്കം മുതലെ ആവേശം നിറഞ്ഞ പ്രചാരണമായിരുന്നു അഴീക്കോട് നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനമായിരുന്നു ഷാജി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും മറ്റും ഷാജിയെ അടിക്കാനുള്ള വടിയായി നികേഷ് പ്രയോഗിച്ചു. മണ്ഡലത്തില്‍ വികസനം എത്തിയില്ലെന്ന നികേഷിന്റെ ആരോപണത്തെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചാണ് ഷാജി നേരിട്ടത്. തിരിച്ചടിക്കുമെന്ന് ഭയന്നോ എന്തോ ഈ വെല്ലുവിളിക്ക് മറുപടി നല്‍കാതെ നികേഷ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
1977 മുതലുള്ള അഴീക്കോടിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമേ എല്‍ഡിഎഫ് തോറ്റിട്ടുള്ളൂ. ആദ്യത്തേത് നികേഷിന്റെ അച്ഛനായ രാഘവനോടായിരുന്നു. പിന്നീട് ഷാജിയോടും. പുനര്‍നിര്‍ണയിച്ച മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ കാതലായ മാറ്റം വന്നു. എല്‍ഡിഎഫിന്റെ കരുത്തുറ്റ ഇടമെന്ന നിലയല്‍നിന്ന് യുഡിഎഫിന് കാലുറപ്പിച്ച് നിര്‍ത്താനുള്ള നല്ല ഇടമായി മാറി. യുഡിഎഫിന്റെ ഈ ആത്മവിശ്വാസത്തെയാണ് നികേഷിലൂടെ എല്‍ഡിഎഫ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്.
സജീവ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്നാണ് നികേഷ് മത്സര രംഗത്തേക്കെത്തിയത്. എല്‍ഡിഎഫിന്റെ സ്ഥിരം വോട്ടുകളും നികേഷിന് വ്യക്തിപരമായ സമാഹരിക്കാനാകുന്ന മറ്റ് വോട്ടുകളും ജയത്തിനുള്ള അടിത്തറപാകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയത്. എന്നാല്‍ രാഘവന്റെ രാഷ്ട്രീയം മുതല്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ വരെ ഉയര്‍ത്തി യുഡിഎഫ് നികേഷിനെ പ്രതിരോധിച്ചു.
കഴിഞ്ഞതവണ 493 എന്ന നേരിയ ഭൂരിപക്ഷത്തിനാണ് ഷാജിയുടെ ജയം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിച്ച കെ സുധാകരന് പികെ ശ്രീമതിയേക്കാള്‍ അഴിക്കോട് 5,010 വോട്ടിന്റെ മേല്‍ക്കൈ ഉണ്ടായി. 2011ല്‍ എല്‍ഡിഎഫിനെതിരെ ഉയര്‍ന്ന സ്വാഭാവിക ഭരണവിരുദ്ധ വികാരവും സിറ്റിങ് എംഎല്‍എ എം പ്രകാശനെതിരായ പ്രാദേശിക അപസ്വരങ്ങളും ഷാജിക്ക് അനുകൂല ഘടകമായിരുന്നു. എന്നാല്‍, പികെ ശ്രീമതി ജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് കുറേക്കൂടി യുഡിഎഫ് അനകൂല സ്വഭാവം കാണിച്ചിരുന്നു. യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിന്റെ വോട്ട് ഘടനയിലെ ഈ മാറ്റം.
ബിജെപി വോട്ടുകള്‍ ഷാജിക്ക് ലഭിച്ചുവെന്നാണ് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇടതു പക്ഷം ഉന്നയിച്ച ആരോപണം. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്കെതിരെ ഷാജിയുടെ നിലപാടും മോഡിയോടുള്ള മൃദുസമീപനവും ബിജെപി വോട്ടുകള്‍ അനുകൂലമാക്കാന്‍ ഷാജിയെ സഹായിച്ചുവെന്നും ആരോപിക്കുന്നു. ബിജെപി വോട്ടുകളുള്ള തുറമുഖ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം മറന്നുള്ള വോട്ട് സ്വന്തമാക്കാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസവും ഷാജിക്ക് ഗുണമായി. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എവി കേശവന്റെ വോട്ടുകളിലെ കുറവ് ഇത് ഏറെകുറെ ശരിവെക്കുന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എസി മോഹനന്‍ 8780 വോട്ടുകളാണ് അഴീക്കോട് മണഅഡലത്തില്‍ നിന്നും നേടിയത്.
വിമതസ്ഥാനാര്‍ത്ഥി പികെ രാഗേഷിന്റെ സാന്നിദ്ധ്യം ഇടതു പക്ഷത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. നികേഷിന് യുഡിഎഫിലെ വിമത വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പോകാതെ രാഗേഷില്‍ ഒതുങ്ങിനില്‍ക്കാന്‍ ഇത് കാരണമായി.

No comments:
Post a Comment