Latest News

ഓസ്‌ട്രേലിയയില്‍ വാഹനാപകടം; മലയാളി സഹോദരിമാര്‍ മരിച്ചു

ഏറ്റുമാനൂര്‍:[www.malabarflash.com] കാണക്കാരി സ്വദേശികളായ സഹോദരിമാര്‍ ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാണക്കാരി കെഎസ്ഇബി സബ് സ്റ്റേഷനു സമീപം പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെ മക്കളായ അഞ്ജു (24), ആശ (18) എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രിസ്‌ബേനിനു സമീപമായിരുന്നു അപകടം. അഞ് ജു ഓടിച്ചിരുന്ന കാര്‍ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ജുവിന്റെയും ആശയുടേയും മാതൃസഹോദരന്‍ ഫാ. ജോര്‍ജ് കൊണ്ടൂക്കാലയാണ് അപകട വിവരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നി ന് നാട്ടില്‍ അറിയിച്ചത്. അദ്ദേഹം ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു.

ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് പഠനം നടത്തിയ അഞ്ജു കഴിഞ്ഞ അഞ്ചുവര്‍ഷമായി അവിടെയാണ്. ആശ പ്ലസ്ടു പഠനത്തിനുശേഷം നഴ്‌സിംഗ് പഠനത്തിനായി രണ്ടുമാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ അഞ്ജുവിനൊപ്പം എത്തിയത്. ഇവരുടെ സഹോദരങ്ങളായ അനുവും എബിയും ബ്രിസ്‌ബേനില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്. അഞ്ജുവിനും ആശയ്ക്കുമൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന അനുവിനെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴാണ് അപകടം.

കാറില്‍ അഞ്ജുവും ആശയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നര വര്‍ഷം മുമ്പാണ് അഞ്ജു നാട്ടില്‍ എത്തി മടങ്ങിയത്. മൂത്ത സഹോദരി എബിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു അന്ന് നാട്ടിലെത്തിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.