Latest News

സിപിഎം ജനാധിപത്യ ധ്വംസനം നടത്തി: കെ.പി. കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്:[www.malabarflash.com] തെരഞ്ഞടുപ്പ് ദിവസം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഎം ജനാധിപത്യ ധ്വംസനം നടത്തിയതായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. കുഞ്ഞിക്കണ്ണന്‍.

ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍- ചീമേനി പഞ്ചായത്തുകളില്‍ സിപിഎം കേന്ദ്രങ്ങളില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ അക്രമിച്ച് ഓടിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കെ.പി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം ചെയര്‍മാന്‍ വി.കെ.പി. ഹമീദലി, ഡിസിസി സെക്രട്ടറി പി.കെ. ഫൈസല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

തെരഞ്ഞടുപ്പ് കഴിഞ്ഞതിനു ശേഷവും യുഡിഎഫ്ക്കാര്‍ക്കെതിരെ വ്യാപകമായ അക്രമം തുടരുകയാണ്. ചാത്തമത്ത് ഗവ.യു.പി. സ്‌കൂളില്‍ ഒരു യുവതി 10 തവണ വോട്ട് ചെയ്തതിന്റെ ചിത്രം ഇലക്ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റ് സംവിധാനത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ ജില്ലാ വരണാധികാരിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയതായി അറിയിച്ചു.

ചില കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ ബിഎല്‍ഒ മാര്‍ സിപിഎംനു വേണ്ടി കള്ളവോട്ട് ചെയ്യാന്‍ ഒത്താശ ചെയ്തതായും നേതാക്കള്‍ ആരോപിച്ചു. 

ചാത്തമത്ത് ബൂത്ത് ഏജന്റ് സാഗറിനെ സിപിഎംക്കാര്‍ കൈകാര്യം ചെയ്ത് ഭീക്ഷണിപ്പെടുത്തി ഇനി രാഷ്ട്രിയ രംഗത്ത് പ്രവര്‍ത്തിക്കില്ലെന്നു എഴുതി വാങ്ങിയതും വിവാദമായിട്ടുണ്ട്. ഈ കുറിക്ക് സ്ഥലം എംഎല്‍എ കെ. കുഞ്ഞിരാമന്‍ വായിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരം കാടത്തങ്ങള്‍ക്ക് എംഎല്‍എ പോലും കൂട്ടു നിന്നുവെന്നതാണ് ഇത് തെളിയിക്കുന്നതെന്നു കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.