നീലേശ്വരം: [www.malabarflash.com]തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ ചാത്തമത്ത് രണ്ടു ബിജെപി ബൂത്ത് ഏജന്റുമാരെ സിപിഎം തൃക്കരിപ്പൂര്‍ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
എംഎല്‍എയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ സംഭവത്തെ ദേശീയ വിഷയമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടി കോടതിയാണ് ഈ സംഭവത്തില്‍ വിധി കല്‍പിച്ചതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ജീവന് ഭീഷണി ഉണ്ടായത് കൊണ്ടാണ് ബിജെപിയുടെ ഏജന്റുമാര്‍ മാപ്പുപറഞ്ഞതെന്നും ഇല്ലെങ്കില്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന് ഉണ്ടായത് പോലുള്ള വിധി ബിജെപി

പ്രവര്‍ത്തകര്‍ക്കുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍, ഉദുമ, ചാത്തമത്ത്, അഡൂര്‍, ദേലംപാടി എന്നിവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടത്. ചാത്തമത്ത് ബിജെപി ഏജന്റുമാരെ എംഎല്‍എയുടെ നേതൃത്വത്തില്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇനി ഈ നാട്ടില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പുപറയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎമ്മിന്റെ ഗ്രൂപ്പുകളില്‍ ആഘോഷിച്ച ഈ വീഡിയോ പിന്നീട് പുറത്താവുകയായിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പോലീസ് നോക്കിനില്‍ക്കെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംഭവം നടന്നത്. ബിജെപിയുടെ നേതാക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് ഐജി, എസ്പി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകരുടെ തടവില്‍ നിന്നും മോചിപ്പിച്ചതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയ്‌ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. സിപിഎമ്മിന്റെ അക്രമത്തിനും അസഹിഷ്ണുതയ്ക്കും തെളിവാണ് ഈ സംഭവമെന്ന് ശ്രീകാന്ത് പറഞ്ഞു.
ഈ സംഭവത്തെ ബിജെപി കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. നിയമപരമായും രാഷ്ട്രീയമായും ഈ സംഭവത്തെ നേരിടും. പലയിടത്തും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ രോഗികളായ പ്രവര്‍ത്തകരെയടക്കം പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയതായും നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് നിരപരാധികളെ വിട്ടയച്ചതെന്നും ശ്രീകാന്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. രമേശ്, എ. വേലായുധന്‍ എന്നിവരും സംബന്ധിച്ചു

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment