മലപ്പുറം: [www.malabarflash.com] പെരുവളളൂര്‍ കരുവാങ്കല്ലില്‍ മാലിന്യക്കുഴിയില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശേരി സ്വദേശി രാജന്റെ ഭാര്യ പയംകൊളളി ഷൈലജ(39)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മാലിന്യക്കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. വര്‍ഷങ്ങളായി ഇവര്‍ കുടുംബസമേതം കരുവാങ്കല്ലിലായിരുന്നു താമസം. രാവിലെ എഴുന്നേറ്റപ്പോള്‍ ഷൈലജയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചയോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. പ്രാഥമികാന്വേഷണത്തില്‍ അത്മഹത്യയാണെന്നാണ് വിലയിരുത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment