ചണ്ഡീഗഡ്: [www.malabarflash.com] സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ വെടിയേറ്റ് നാല് പേര്‍ കൊല്ലപ്പെട്ടു. ഹരിയാനയിലെ പാല്‍വാലിലാണ് സംഭവം. എഎസ്‌ഐ യാഹിയാഖാനാണ് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഒരു കുടുംബത്തിലെ നാല് പേരെ വകവരുത്തിയത്. ദീന്‍ മുഹമ്മദ്(65), മകന്‍ റസാഖ്, അനന്തിരവന്മാരായ ഹമീദ് ഖാന്‍(21), നാസിം(19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. യാഹിയാഖാന്റെ സഹോദരനും ദീന്‍ മുഹമ്മദിന്റെ ബന്ധുവും ഒരേ കുടുംബത്തില്‍ നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത്. കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങളാണ് വഴക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഒരു കേസ് തെറ്റായി അന്വേഷിച്ചിതിനെത്തുടര്‍ന്ന് 2014ലാണ് യാഹിയാഖാനെ സസ്‌പെന്‍ഡ് ചെയ്തത്.
Keywords: Crime, Police, Suspension, Gun, Fire, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News, Haryana, Suspended Haryana cop opens fire during groups clash, 4 dead
No comments:
Post a Comment