ബാംഗ്ലൂര്‍: [www.malabarflash.com] അവിസ്മരണീയമായ വിജയമാണ് ആര്‍സിബി ഇന്നലെ നേടിയത്. 5 ന് 28 എന്ന നിലയില്‍ നിന്നാണ് 159 എന്ന വിജയലക്ഷ്യം എബി ഡിവില്ലേഴ്സ് എത്തിപ്പിടിച്ചത്. മത്സര ശേഷം ആര്‍സിബി ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ പുകഴ്ത്തി. ആരാണ് ബെസ്റ്റ് എന്നത് സംബന്ധിച്ച് എന്നെയും എബിയെയും ചേര്‍ത്ത് ചിലര്‍ ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ അതില്‍ ഇപ്പോള്‍ തര്‍ക്കമില്ല എബിക്ക് മാത്രം സ്വന്തമാണ്.
അതേ സമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ അവിസ്മരണീയ ജയം സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. ആർസിബിയുടെ സ്റ്റാർ ബോളർ യഷ്‌വേന്ദ്ര ചഹാല്‍ ഡിവില്ലേഴ്സിനോട് മാപ്പു പറഞ്ഞാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആവേശ പോരാട്ടത്തിൽ ജയിപ്പിച്ച ഡിവില്ലേഴ്സിനെ കെട്ടിപ്പിടിക്കുന്നതിനിടെ മുഖത്ത് പരുക്കേറ്റിരുന്നു. പരുക്കേറ്റതിന്റെ ചിത്രത്തോടെയാണ് ചഹാൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment