മുംബൈ: [www.malabarflash.com] വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ അടിച്ചു മാറ്റി കാമുകന് ബൈക്ക് വാങ്ങാനായി നല്കിയ പതിനഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവിമുംബൈയിലാണ് സംഭവം എന്നാല്‍ ഇരുവരെയും കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ 9ന് പെണ്‍ക്കുട്ടിയുടെ വീട്ടില്‍ നിന്നും 1.76 ലക്ഷം രുപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു ഈ സമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ തനിക്ക് മോഷണത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി നടന്നിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍ക്കുട്ടിയുടെ കാമുകനെക്കുറിച്ചുള്ള വിവരം പെണ്‍കുട്ടിയുടെ സുഹൃത്തുകളില്‍ നിന്നും അറിഞ്ഞത്. അയാള്‍ അടുത്തിടെ ഒരു ബൈക്ക് വാങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചത് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ ഇയാള്‍ എങ്ങനെ ബൈക്ക് വാങ്ങിയെന്നത് പൊലീസിന് സംശത്തിന് വഴിവെച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ വീടുവിട്ടതിന്റെ പിറ്റേന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തു. സഹോദരനോട് പിണങ്ങി വീടുവിട്ടിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടി എന്നായിരുന്നു പെണ്‍ക്കുട്ടി വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത് പിന്നീട് പൊലീസ് കാമുകനേയും കസ്റ്റഡിയില്‍ എടുത്തു. കാമുകനാണ് പെണ്‍ക്കുട്ടി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷിടിച്ച് നല്കിയ വിവരം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടി നിര്‍ബന്ധപുര്‍വ്വം ബൈക്ക് വാങ്ങാനായി പണം ഏല്‍പ്പിക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment