Latest News

സച്ചിനേയും ലതയേയും പരിഹസിച്ച് വീഡിയോ; എഐബിക്കെതിരെ ഭീഷണിയുമായി എംഎന്‍എസ്; ‘കൊമേഡിയനെ പരസ്യമായി തല്ലും’; പ്രതിഷേധവുമായി ബോളിവുഡും


മുംബൈ: [www.malabarflash.com] ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കറേയും പരിഹസിച്ചുള്ള എഐബി കോമഡി വീഡിയോക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്). എഐബി കൊമേഡിയന്‍ തന്‍മയ് ഭട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എംഎന്‍എസ് അറിയിച്ചു. തന്‍മയ് ഭട്ടിനെ മര്‍ദ്ദിക്കുമെന്നും എംഎന്‍എസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ഉടന്‍ നീക്കണമെന്നും എംഎന്‍എസ് ചിത്രപത് സേന പ്രസിഡണ്ട് അമേയ ഖോപ്കര്‍ ആവശ്യപ്പെട്ടു. ‘സച്ചിന്‍ വേഴ്‌സസ് ലത സിവില്‍ വാര്‍’ എന്ന പേരിലുള്ള വീഡിയോ തന്‍മയ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. വീഡിയോക്കെതിരെ നവമാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. ഒമ്പത് തവണ തമാശക്കുള്ള അവാര്‍ഡ് ലഭിച്ച തനിക്ക് തമാശ എന്താണെന്ന് അറിയാമെന്ന് ട്വീറ്റ് ചെയ്ത അനുപം ഖേര്‍ എഐബി വീഡിയോ സച്ചിനോടും ലതയോടുമുള്ള അനാദരവാണെന്നും പറഞ്ഞു. ഇതിഹാസങ്ങളെ അവഹേളിക്കുന്നത് തമാശയല്ലെന്നും എഐബി മാപ്പ് പറയണമെന്ന് നടന്‍ റിതേഷ് ദേശ്മുഖും ആവശ്യപ്പെട്ടു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.