റാഞ്ചി[www.malabarflash.com]: ജാര്‍ഖണ്ഡിലെ ലേറ്റ്ഹര്‍ ജില്ലയില്‍ കടിച്ച വിഷപാമ്പിനെ തിരിച്ചു കടിച്ചുകൊന്നു മധ്യവയസ്‌കന്‍. പാമ്പിന്റെ കടിയേറ്റ ഇയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ബരിയാതു സ്വദേശിയായ രന്തു ഒറാവോണാ(50)ണ് പാമ്പിനെ കടിച്ചുകൊന്ന ശേഷം ആശുപത്രിയില്‍ മരിച്ചത്.
വീട്ടില്‍ പാമ്പുകയറിയെന്ന സമീപവാസിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ രന്തു വീടിനുള്ളില്‍ കയറി പാമ്പിനെ പിടികൂടി. കൈയില്‍ ചുറ്റിക്കയറിയ പാമ്പ് രന്തുവിന്റെ കൈപത്തിയില്‍ നിരവധി തവണ കൊത്തി. വേദന സഹിക്കാതെ വന്നപ്പോള്‍ തന്നെ കടിച്ച പാമ്പിനെ രന്തു തിരിച്ചു കടിച്ചു. ഒന്നു പുളഞ്ഞ പാമ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ ചത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

പാമ്പിനെ ഇയാള്‍ പാമ്പിനെ കടിച്ചു ചവയ്ക്കുകയും ചെയ്തു. തിരിച്ചു വീട്ടിലെത്തിയ രന്തുവിന്റെ ശരീരത്തില്‍ വളരെ വേഗത്തില്‍ വിഷം വ്യാപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെത്തുടര്‍ന്നാണ് മരിക്കുകയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment