Latest News

സ്വന്തം വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവും കൂട്ടുകാരും അറസ്റ്റില്‍

ചെന്നൈ:[www.malabarflash.com] കാര്‍ വാങ്ങുന്നതിന് സ്വന്തം വീട്ടില്‍നിന്നു 7.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും സുഹൃത്തുക്കളും അറസ്റ്റില്‍. തമിഴ്‌നാട് രാമപുരത്താണ് സംഭവം. രാമപുരം സ്വദേശി നാരായണന്‍ ലാല്‍ എന്നയാളുടെ മകന്‍ മഹേന്ദ്രയും (19) കൂട്ടുകാരുമാണ് അറസ്റ്റിലായത്.

മഹേന്ദ്ര സ്വകാര്യ കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ്. ലാലിന് മഹേന്ദ്രയെ കൂടാതെ ഉത്തംചന്ദ് എന്നൊരു മകനും മകളുമുണ്ട്. ലാല്‍ കഴിഞ്ഞ ദിവസം മകളും ഭാര്യയുമായി രാജസ്ഥാനിലേക്കു പോയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉത്തംചന്ദും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മഹേന്ദ്രയും കൂട്ടുകാരും മോഷണം നടത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ മഹേന്ദ്രയും കൂട്ടുകാരും കുടുങ്ങി. ചോദ്യം ചെയ്യലില്‍ കാര്‍ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.