കാഞ്ഞങ്ങാട്:[www.malaarflash.com] നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭര്‍തൃമതിയെയും കാമുകനെയും എറണാകുളത്ത് പോലീസ് കണ്ടെത്തി. ഇരുവരെയും കാഞ്ഞങ്ങാട്ടെത്തിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കല്ലൂരാവിയിലെ സുനില്‍കുമാറിന്റെ ഭാര്യ ജ്യോതി കാമുകന്‍ പെരിയയില്‍ താമസക്കാരനായ യുവാവുമായി ഒളിച്ചോടുകയായിരുന്നു. ഏപ്രില്‍ 25ന് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ജ്യോതി പിന്നീട് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയപ്പോള്‍ ജ്യോതി അപ്രത്യക്ഷയായി എന്ന് വ്യക്തമാകുകയായിരുന്നു. സുനില്‍കുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
എറണാകുളം സൗത്തില്‍ ഇരുവരുമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സമീപത്തെ ടെലിഫോണ്‍ ബൂത്തുകളില്‍ ജ്യോതിയുടെ തിരോധാനത്തെക്കുറിച്ച് പോലീസ് ചില സൂചന നല്‍കിയിരുന്നു.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ജ്യോതി ഫോണ്‍ വിളിക്കാന്‍ ചെന്നതിനെത്തുടര്‍ന്ന് ടെലിഫോണ്‍ ബൂത്തുടമ പോലീസിന് വിവരം കൈമാറുകയായിരുന്നു.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ജ്യോതി ഫോണ്‍ വിളിക്കാന്‍ ചെന്നതിനെത്തുടര്‍ന്ന് ടെലിഫോണ്‍ ബൂത്തുടമ പോലീസിന് വിവരം കൈമാറുകയായിരുന്നു.
ഇതേത്തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് പോലീസിന് വിവരം കൈമാറി. ഇവരെ ഹൊസ്ദുര്‍ഗില്‍ നിന്ന് പോയ പോലീസ് ഇരുവരെയും നാട്ടിലെത്തിച്ചു. ജ്യോതിയെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment