ബേക്കല്‍:[www.malabarflash.com] ഹദ്ദാദ് നഗര്‍ മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന മില്ലത്ത് സാന്ത്വനം മഹര്‍ 2016 സമൂഹ വിവാഹത്തില്‍ നിര്‍ധന കുടുബത്തില്‍ പെട്ട നാല് പെണ്‍കുട്ടികള്‍ വിവാഹിതരായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മച്ചംപാടിയിലെ മുഹമ്മദ് റിയാസ് - ആരിക്കാടി കടവത്തെ തസ്ലീമ, മീനാപ്പീസ് കടപ്പുറത്തെ ഫാഹിസ് - തൊട്ടിയിലെ ഫസീല കെ, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സിദ്ദീഖ് കെ എം - പള്ളിക്കര മഠത്തെ നാദിയത്ത് ഷംനഭാനു, നെല്ലിക്കുന്നിലെ നിസാമുദ്ദീന്‍ - മയിലാട്ടിയിലെ ആഇശത്ത് റോസിന എന്നിവരാണ് വിവാഹിതരായത്.
നിക്കാഹ് ചടങ്ങിന് ഹദ്ദാദ് നഗര്‍ ഖാസി പി എം ഇബ്രാഹിം ഉസ്താദ്, സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.

മുനീര്‍ സുലൈമാന്‍ മൗലവിയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ ചടങ്ങില്‍ മഹര്‍ 2016 രക്ഷാധികാരി എം എ ലത്വീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ കാസിം ഇരിക്കൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹാഫിള് ഷാഫി സഖാഫി ഖുതുബയും ഹംസ മിസ്ബാഹി ഓട്ടപ്പദവ് ഉദ്‌ബോധന പ്രഭാഷണവും നടത്തി.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശ്, അസീസ് കടപ്പുറം, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, കെ പി എസ് തങ്ങള്‍, ടി ഹുസൈന്‍ ഹാജി, ഷൗക്കത്ത് പൂച്ചക്കാട്, ഫൈസല്‍ പാക്യാര, മൊയ്തു കെ എം തുടങ്ങിയവര്‍ സംസാരിച്ചു. ഖാലിദ് ബി കെ മുഹമ്മദ് സ്വാഗതവും ഹനീഫ് പി എച്ച് നന്ദിയും പറഞ്ഞു.
നേരത്തെ അഞ്ച് യുവതികളുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു വിവാഹം നീട്ടിവെച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശ്, അസീസ് കടപ്പുറം, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, കെ പി എസ് തങ്ങള്‍, ടി ഹുസൈന്‍ ഹാജി, ഷൗക്കത്ത് പൂച്ചക്കാട്, ഫൈസല്‍ പാക്യാര, മൊയ്തു കെ എം തുടങ്ങിയവര്‍ സംസാരിച്ചു. ഖാലിദ് ബി കെ മുഹമ്മദ് സ്വാഗതവും ഹനീഫ് പി എച്ച് നന്ദിയും പറഞ്ഞു.
നേരത്തെ അഞ്ച് യുവതികളുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു വിവാഹം നീട്ടിവെച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment