കാസര്‍കോട്:[www.malabarflash.com] പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതിന് വിവിധ പദ്ധതികളുമായി സര്‍വ്വ ശിക്ഷാ അഭിയാന്‍. ഈ മാസം 30ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതല്‍ സമന്വയം എന്ന പേരില്‍ വിദ്യാഭ്യാസ ശില്പശാലകള്‍ നടക്കും. അതാത് പഞ്ചായത്തിലെ 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ മുഴുവന്‍ അധ്യാപകരും ജനപ്രതിനിധികളും ശില്പശാലയില്‍ പങ്കെടുക്കും.
2016-17 വര്‍ഷത്തെ സ്‌കൂള്‍ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, പ്രവേശനോത്സവം തുക, സൗജന്യയൂണിഫോം വിതരണത്തിനുള്ള തുക എന്നിവ സ്‌കൂളുകള്‍ക്ക് നല്‍കും. യൂണിഫോം വിതരണം ജൂണില്‍ത്തന്നെ പൂര്‍ത്തീകരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പഞ്ചായത്തില്‍ നടക്കേണ്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഏകോപനവുമാണ് ശില്പശാലകൊണ്ട് ഉദ്ദേശിക്കുന്നത്. ശില്പശാലയുടെ തുടര്‍ച്ചയായി ഈ മാസം 31ന് വിദ്യാലയങ്ങളില്‍ വിദ്യാലയ ഘടകങ്ങള്‍ ചേര്‍ന്ന് പുതിയ അക്കാദമിക വര്‍ഷത്തെ ഒരുക്കങ്ങള്‍ വിലയിരുത്തും. ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും നടക്കും.
സ്‌കൂള്‍തല പ്രവേശനോത്സവം വിപുലമായി നടത്തും. ജില്ലാതല പ്രവേശനോത്സവം കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കും.
ഉപജില്ലാതല പ്രവേശനോത്സവങ്ങളും പഞ്ചായത്തുതല പ്രവേശനോത്സവങ്ങളും ജൂണ്‍ ഒന്നിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പുതുതായി ഒന്നാം ക്ലാസ്സില്‍ എത്തുന്ന കുട്ടികള്‍ക്ക് പ്രവേശന കിറ്റ് വിതരണം ചെയ്യും. ബാഗ്, കുട, ചിത്രപുസ്തകങ്ങള്‍, ക്രയോണ്‍സ്, കളര്‍പെന്‍സില്‍, ബാലമാസിക, മിഠായി, ബലൂണ്‍ മുതലായവ ഉള്‍ക്കൊള്ളുന്ന പ്രവേശനകിറ്റാണ് നല്‍കുക.
ഉപജില്ലാതല പ്രവേശനോത്സവങ്ങളും പഞ്ചായത്തുതല പ്രവേശനോത്സവങ്ങളും ജൂണ്‍ ഒന്നിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പുതുതായി ഒന്നാം ക്ലാസ്സില്‍ എത്തുന്ന കുട്ടികള്‍ക്ക് പ്രവേശന കിറ്റ് വിതരണം ചെയ്യും. ബാഗ്, കുട, ചിത്രപുസ്തകങ്ങള്‍, ക്രയോണ്‍സ്, കളര്‍പെന്‍സില്‍, ബാലമാസിക, മിഠായി, ബലൂണ്‍ മുതലായവ ഉള്‍ക്കൊള്ളുന്ന പ്രവേശനകിറ്റാണ് നല്‍കുക.
2016-17 വര്‍ഷത്തെ സ്‌കൂള്‍ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, പ്രവേശനോത്സവം തുക, സൗജന്യയൂണിഫോം വിതരണത്തിനുള്ള തുക എന്നിവ സ്‌കൂളുകള്‍ക്ക് നല്‍കും. യൂണിഫോം വിതരണം ജൂണില്‍ത്തന്നെ പൂര്‍ത്തീകരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment