വാഷിംഗ്ടണ്‍: [www.malabarflash.com] നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു.യുഎസ്സിലെ നോര്‍ത്ത് കരോലിനയിലാണ് ഇരുപത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരച്ചില്‍ നിര്‍ത്താത്തിനെ തുടര്‍ന്ന് അമ്മയായ ആഷിയ മാരി പച്ചേക്കോ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ താന്‍ ഇത് മനപൂര്‍വ്വം ചെയ്തതല്ലെന്നും അബദ്ധത്തില്‍ പറ്റിയതാണെന്നും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആഷിയ മാരി പറഞ്ഞു.
ഈമാസം മെയ് 20നാണ് ആഷിയയുടെ മകന്‍ ടെയ്‌ലര്‍ ജനിച്ചത്.കുട്ടി മരണപ്പെട്ടു എന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നെത്തിയ അധികൃതര്‍ മൂക്കിലും വായിലും പരിക്കേറ്റനിലയിലാണ് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതെന്ന് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment