ന്യൂഡല്‍ഹി: [www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ യാത്രയ്‌ക്കൊരുങ്ങുന്നു. ജൂണ്‍ നാലിന് ആരംഭിക്കുന്ന വിദേശ പര്യടനത്തില്‍ അഞ്ച് രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. അമേരിക്ക, അഫ്ഗാനിസ്ഥാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഖത്തര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. കള്ളപ്പണം പുറത്തുകൊണ്ടു വരാനുള്ള നടപടികള്‍ക്കാണ് വിദേശ യാത്രയില്‍ പ്രധാനമന്ത്രി അധികവും പരിഗണന നല്‍കുകയെന്നാണ് സൂചന.
ഖത്തറില്‍ നിന്നും നേരെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കാണ് മോദിയുടെ അടുത്ത യാത്ര. സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം തിരികെയെത്തിക്കാന്‍ സഹകരണം തേടും. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും ജൂണ്‍ ഏഴിന് യുഎസിലേക്കാണ് മോദി പോകുക. പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. യുഎസ് കോണ്‍ഗ്രസിലും മോദി പ്രസംഗിക്കും. മടങ്ങുന്ന വേളയിലാണ് മെക്‌സികോ സന്ദര്‍ശനം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment