Latest News

ബിജെപി നഗരസഭാ കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത നിലയില്‍

പാലക്കാട്:[www.malabarflash.com] ബിജെപി നേതാവും പാലക്കാട് നഗരസഭാ 48ാം വാര്‍ഡ് കൗണ്‍സിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മറ്റി അംഗവുമായ പ്രിയ ശിവഗിരി (35) ആത്മഹത്യ ചെയ്തു.

വീടിനുള്ളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കറുകോടി മന്ദം സമ്പൂര്‍ണ്ണ നിവാസില്‍ ശിവഗിരിയാണ് ഭര്‍ത്താവ്. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റായിരുന്നു.

രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദര്‍ശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍കുരുക്കി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് വിവരം.

2015 തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 48ാം വാര്‍ഡായ മേപ്പറമ്പില്‍ 786 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.