ഐ3 കാറുകളുടെ മോഡല്‍ ശ്രേണി ബിഎംഡബ്ലിയു വിപുലീകരിക്കുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ കൂടുതല്‍ ദൂരമാണ് പുതിയ ഐ3 മോഡലുകളുടെ സവിശേഷത. മുന്‍ മോഡല്‍ 190 കിലോമീറ്റര്‍ പോയ സ്ഥാനത്ത് പുതിയവ 300 കി.മി. വരെ പോകും.[www.malabarflash.com]
പുതിയ 94എഎച്ച് (ആമ്പിയര്‍ അവേഴ്‌സ്) ബാറ്ററിയാണ് ഇതിന്റെ പിന്നില്‍. മോശം കാലാവസ്ഥയിലും, എ.സി.യോ ഹീറ്ററോ ഓണ്‍ ചെയ്ത നിലയിലും പുതിയ മോഡല്‍ 200 കി.മി.യിലേറെ പോകും. 7.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്തുന്ന പുതിയ മോഡലിന്റെ കരുത്ത് 170 എച്ച്പിയാണ്.
ബിഎംഡബ്ലിയുവും സാംസങ്ങ് എസ്ഡിഐയും ചേര്‍ന്നാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഹൈ വോള്‍ട്ടേജ് ബാറ്ററി 12 സ്‌റ്റോറേജ് സെല്ലുകള്‍ വീതമുള്ള എട്ട് മോഡ്യൂളുകളാണ്. നീളം, വീതി, ഉയരം എന്നീ ബാഹ്യഅളവുകളില്‍ ഇത് പഴയ ബാറ്ററിയില്‍ നിന്ന് വ്യത്യസ്തമല്ല. അതിനാല്‍ പഴയ മോഡലുകളില്‍ പുതിയ ബാറ്ററികള്‍ ഘടിപ്പിക്കാന്‍ പ്രയാസവുമില്ല. മാത്രമല്ല പഴയ ബാറ്ററികളില്‍ ഓരോ മോഡ്യൂളുകള്‍ മാത്രമായി മാറ്റി വെക്കാനും സാധിക്കും. ബാറ്ററികള്‍ക്ക് 8 വര്‍ഷം അഥവാ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയും ബിഎംഡബ്ലിയു ഓഫര്‍ ചെയ്യുന്നുണ്ട്.
പിന്നിലെ ആക്‌സിലിന് സമീപമുള്ള ഇലക്ട്രിക് എഞ്ചിന് സമീപത്തായി സ്ഥാപിക്കുന്ന റേഞ്ച് എക്സ്റ്റന്‍ഡര്‍ എഞ്ചിന്‍ 650 സിസി 2 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. ഇത് ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാണ്. ലിഥിയം അയണ്‍ ബാറ്ററിയുടെ ചാര്‍ജ് ഒരു നിശ്ചിത അളവിലും കുറയുമ്പോള്‍ ഈ എഞ്ചിന്‍ സ്വയം പ്രവര്‍ത്തിച്ച് ബാറ്ററിയുടെ ചാര്‍ജ് നിശ്ചിത നിലവാരത്തില്‍ നിലനിര്‍ത്തുന്നു. ഇത് ബാറ്ററിയുടെ റേഞ്ച് 150 കിലോമീറ്റര്‍ വരെ വര്‍ദ്ധിപ്പിക്കും. നിലവിലുള്ള ലഗേജ് സ്‌പേസ് കുറയ്ക്കാതെ റേഞ്ച് എക്സ്റ്റന്‍ഡര്‍ സ്ഥാപിക്കാം. ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ വലുപ്പം 260 ലിറ്ററാണ്. പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ ഇത് 1100 ലിറ്ററായി വര്‍ദ്ധിക്കും.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment