കാഞ്ഞങ്ങാട്:[www.malabarflash.com] ഒരു കാലത്ത് ചുമരായ ചുമരുകളൊക്കെ ആര്‍ട്ടിസ്റ്റിന്റെ ബ്രഷുകളാല്‍ വരകളും രൂപകല്‍പ്പന ചെയ്ത ചിത്രങ്ങളെക്കൊണ്ടും മുഖരിതമായിരുന്നു. പിന്നീട് അതിന് പകരം പതിയെ വഴിമാറി ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയയും സജീവമായി.
ആര്‍ട്ടിസ്റ്റുമാര്‍ ബ്രഷുകള്‍ താഴെ വച്ചു. അവരും ഫ്‌ളക്‌സിന്റെ പിറകെ പോയി പെട്ടെന്ന് ആവശ്യങ്ങള്‍ നിറവേറ്റുകയായിരുന്നു. എന്നാല്‍ ചുമരെഴുത്തിന്റെ സൗന്ദര്യവും നിലനില്‍പ്പും മറ്റൊന്നിനും കിട പിടിക്കില്ല.
പണ്ട് കാലത്ത് തിരഞ്ഞെടുപ്പിനും ഉത്സവ പറമ്പിലും മറ്റ് പരിപാടികള്‍ക്കും ചുമരെഴുത്തും എഴുതി വരച്ച ബാനറുകള്‍ മാത്രമേ കാണാറുള്ളൂ. ഇന്നിതാ ആ പഴയ കാല വരകള്‍ വീണ്ടും ചുമരില്‍ പതിയുന്നു.
25 വര്‍ഷക്കാലമായി ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച ചെമ്മട്ടം വയല്‍ ബല്ല സ്വദേശി പ്രകാശന്‍ വീണ്ടും തന്റെ ബ്രഷില്‍ ചായം പിടിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രകാശന്‍ സ്ഥാനാര്‍ത്ഥിയുടെ പടവും ചിഹ്നവും വരച്ച് ചുമരെഴുത്ത് തുടങ്ങിയിരിക്കുകയാണ്. ഫ്‌ളക്‌സ് കണ്ട് മഞ്ഞളിച്ച കണ്ണുകള്‍ക്ക് ബ്രഷില്‍ നിന്നും വിരിയുന്ന ചിത്രങ്ങളും വരകളും വേറിട്ട അനുഭവമായി മാറുകയാണ്. ജില്ലയിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ക്ഷേത്രങ്ങളില്‍ ചുമരെഴുത്തിലും ചിത്ര രചനയിലും പ്രശസ്തനാണ് പ്രകാശന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment