ഉദുമ[www.malabarflash.com]: നിയമസഭാ തെരഞ്ഞെടുപ്പുമായി ഉദുമയില്‍ വ്യാപകമായ അക്രമം, വാഹനങ്ങളും, വീടുകളും തകര്‍ത്തു, എസ് ഐ അടക്കം നിരവധി പേര്‍ക്ക് പരിക്ക്.
അരമങ്ങാനത്തെ പോളിംഗ് ബൂത്തില്‍ യു ഡി എഫ്, ബി ജെ പി ഏജന്റുമാരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞ് ഏജന്റുമാരെ രക്ഷിക്കാനെത്തിയ എസ് ഐയെയും മൂന്ന് പോലീസുകാരെയും ആക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
ഇവിടെ എല്‍ ഡി എഫ് പ്രവര്‍ത്തകരും യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം പ്രശ്‌നം കയ്യാങ്കളിയിലെത്തുകയും യു ഡി എഫ്, ബി ജെ പി ഏജന്റുമാരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെക്കുകയുമായിരുന്നു.
ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഏജന്റുമാരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് ജീപ്പില്‍ കയറ്റുന്നതിനിടെ ഒരു സംഘം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ കൂടുതല്‍ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയും ചെയ്തു.
പരിക്കേറ്റ എസ് ഐയെയും പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ യു ഡി എഫ്, ബി ജെ പി ഏജന്റുമാര്‍ക്കും പരിക്കേറ്റു. പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് മുന്നൂറോളം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കരിപ്പോടിയിലെ പോളിംഗ് ബൂത്തിനടുത്ത് പൊയ്‌നാച്ചിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെത്തി പ്രകോപനമുണ്ടാക്കിയതോടെ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെത്തിയ കാര്‍ സി.പിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇതിന്റെ തുടര്‍ച്ചയായി സി.പി.എം പ്രവര്‍ത്തകന്‍ ദാമോധരന്റെ വീടിന് നേരെയും, ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമമുണ്ടായി.
ഇതിനിടയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന പന്തല്‍ തൊഴിലാളികളായ രണ്ട് യുവാക്കളെ ഒരു സംഘം ക്രൂരമായി അക്രമിച്ചു. രണ്ട് പേരും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ യു.ഡി.എഫ് ബൂത്ത് എജന്റായ തിരുവക്കോളിയിലെ ജബ്ബാറിന്റെ വീടിന് നേരെയും രാത്രി വൈകി അക്രമമുണ്ടായി. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

തിങ്കളാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ അക്രമ സംഭവങ്ങളില്‍ പരിക്കേററ് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഘര്‍ഷം നിലനില്‍ക്കുന്ന ഉദുമയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘര്‍ഷം നിലനില്‍ക്കുന്ന ഉദുമയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment