Latest News

ബായാര്‍ സ്വലാത്ത് മജ്‌ലിസും,ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മെയ് 20 ന്

ബായാര്‍:[www.malabarflash.com] പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മെയ് 20 വെള്ളിയാഴ്ച്ച മഗ്‌രിബ് നമസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മയില്‍ നടക്കും.

അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി അനുസ്മരണ പ്രഭാഷണം നടത്തും.

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍ , മുക്രി ഇബ്രാഹിം ഹാജി, മജീദ് ഹാജി ഉച്ചില, സ്ദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.