കാസര്‍കോട്:[www.malabarflash.com] നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഉദുമ, മഞ്ചേശ്വരം മണ്ഡലത്തില്‍ എ.പി വിഭാഗം സുന്നികളുടെ പിന്തുണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്. ഉദുമയിലും, മഞ്ചേശ്വരത്തും മുസ്‌ലിം വോട്ടുകളില്‍ ഏറെ സ്വാധീനമുളള എ.പി വിഭാഗത്തിന്റെ പിന്തുണ പരസ്യമായാണ് നേത്രത്വം അണികള്‍ക്ക് നല്‍കിയത്.
മഞ്ചേശ്വരത്ത് എ.പി സുന്നികളുടെ നിലപാട് നിര്‍ണായകമാണ്.അതിനാല്‍ തന്നെ ഇവരുടെ പിന്തുണ ലഭിക്കാന്‍ ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും ശക്തമായ ശ്രമം നടത്തിയിരുന്നു.തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മൂന്നു തവണ പൊതു പരിപാടിക്ക് എത്തിയ കാന്തപുരത്തെ കാണാന്‍ ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്ക് അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടവകാശമുള്ള 18,900 അംഗങ്ങള്‍ ആണ് എ.പി വിഭാഗം സംഘടനയായ മുസ്ലിം ജമാഅത്ത്, എസ്. വൈ.എസ് എന്നിവക്ക് ഉള്ളത്. എന്നാല്‍ എ.പി സുന്നികള്‍ക്ക് വനിതാ അംഗങ്ങള്‍ ഇല്ല. അംഗത്വമുള്ളവരുടെ ബന്ധുക്കളായ വനിതകളുടെ കണക്കു കൂടി കൂട്ടിയാല്‍ ഇത് ഇരട്ടിയാകുമെന്നു സംഘടനാ നേതാക്കള്‍ അവകാശപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നീ മൂന്നു സോണുകള്‍ ആണ് മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്.
കാരന്തൂര്‍ മര്‍കസിലുളള തിരുകേശത്തിനെതിരെ പൊതുയോഗത്തില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പ്രസംഗിച്ചത്, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മരിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കാത്തത്, കാന്തപുരത്തിന്റെ കേരള യാത്രയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്, ആലി കുഞ്ഞി ഉസ്താദിനെ പൊയ്യത്തബയല്‍ മഹല്ല് ഖാസിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദം, മുഹിമ്മാത്ത് സ്ഥാപനത്തിലെ ഭൂമി സഹായത്തില്‍ കാണിച്ച അലഭാവം എന്നീ സംഭവങ്ങളില്‍ ലീഗിന്റെ എം.എല്‍.എ ആയ അബ്ദുല്‍ റസാഖ് എടുത്ത നിലപാട് ആണ് എല്‍.ഡി.എഫിനെ സഹായിക്കാന്‍ തീരുമാനിച്ചതെന്നാണ് എ.പി വിഭാഗം പറയുന്നത്.
അതേ സമയം കണ്ണൂരിലെ ഓണപ്പറമ്പില്‍ എ.പി വിഭാഗത്തിന്റെ മദ്രസ്സയും പളളിയും തകര്‍ത്ത ലീഗ് പ്രവര്‍ത്തകര്‍ക്ക് കെ. സുധാകരന്‍ സഹായം നല്‍കിയെന്നാണ് എ.പി വിഭാഗം പറയുന്നത്. ഈ വിഷയം ഉയര്‍ത്തിയാണ് സുധാകരനെതിരെ വോട്ട് ചെയ്യാന്‍ സുന്നി നേതൃത്വം അണികള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന, കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതാക്കള്‍ സംബന്ധിച്ച യൂണിറ്റ് തലം മുതലുള്ള പ്രവര്‍ത്തകരുടെ യോഗത്തിലാണ് പി.ബി അബ്ദുല്‍റസാഖിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനമുണ്ടായത്.
അതേ സമയം കണ്ണൂരിലെ ഓണപ്പറമ്പില്‍ എ.പി വിഭാഗത്തിന്റെ മദ്രസ്സയും പളളിയും തകര്‍ത്ത ലീഗ് പ്രവര്‍ത്തകര്‍ക്ക് കെ. സുധാകരന്‍ സഹായം നല്‍കിയെന്നാണ് എ.പി വിഭാഗം പറയുന്നത്. ഈ വിഷയം ഉയര്‍ത്തിയാണ് സുധാകരനെതിരെ വോട്ട് ചെയ്യാന്‍ സുന്നി നേതൃത്വം അണികള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment