Latest News

കെ. സുധാകരന്റെ വിജയത്തിനായി ദുബായില്‍ നിന്നും വോട്ട് വിമാനമെത്തി

മംഗലാപുരം:[www.malabarflash.com] ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ വിജയത്തിനായി പ്രത്യേക വിമാനത്തില്‍ പ്രവാസി വോട്ടര്‍മാരുടെ ആദ്യ സംഘമെത്തി. ആവേശോജ്ജലമായ വരവേല്‍പ്പാണു നാല്‍പ്പത് പേരടങ്ങിയ സംഘത്തിനു മഗലാപുരം വിമാനത്താവളത്തില്‍ ലഭിച്ചത്. വരും ദിവസങ്ങളില്‍ അഞ്ഞൂറോളം പ്രവാസി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനായി നാട്ടിലെത്തുമെന്നു കെ.എം.സി.സി ഉദുമ മണ്ഡലം പ്രവര്‍ത്തകര്‍ അറിയിച്ചു.

കാല്‍ നൂറ്റാണ്ട് കാലമായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വോട്ട് കൂട്ടം പദ്ധതി കെഎംസിസി പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചത്. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കി നാട്ടിലെത്തിക്കാനാണ് പദ്ധതി. ദുബൈ കെ എം സി സി കാസര്‍കോട് ജില്ല ഭാരവാഹികളായ മുനീര്‍ ചെര്‍ക്കളം, ഹനീഫ് ടി .ആര്‍, മണ്ഡലം ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ ആദ്യ ബാച്ചിന് നേതൃത്വം നല്കി.

ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രടറി ജലീല്‍ കോയ, മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി.കെ.മുനീര്‍ ബെന്താട്,ഷരീഫ് തയത്തോടി, താജുദ്ധീന്‍ കോട്ടിക്കുളം, ഹാരിസ് തൊട്ടി, മുസ്തഫ മച്ചിനടുക്കം തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ആദ്യ സംഘത്തെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം 21, 22 തീയതികളില്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുകയും ഉദുമ നിവാസികളായ നൂറ് കണക്കിന് പ്രവാസികളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.