കൊച്ചി: [www.malabarflash.com] മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മുന്‍ നിലപാടില്‍ നിന്നും വിരുദ്ധ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്ക് എതിരെയും പരിഹാസം ഉതിര്‍ക്കുന്ന പോസ്റ്റില്‍ മല്ലുമോഡി എന്നാണ് പിണറായിയെ വിശേഷിപ്പിക്കുന്നത്.
നേരത്തെ ഫെയ്‌സ്ബുക്കില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീകമ്മിഷന്‍ ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പറഞ്ഞപ്പോള്‍ വലിയ വിമര്‍ശനവും അധിക്ഷേപവുമായിരുന്നു തനിക്ക് നേരിടേണ്ടിവന്നതെന്നും സൂചിപ്പിച്ച് കൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
ഡാമിനു കീഴില്‍ ചപ്പാത്തില്‍ അഞ്ച് സെന്റ് സ്ഥലവും വീടും തനിക്ക് നല്‍കാമെന്നും അവിടെ താമസിക്കാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു അന്ന് ബിജിമോള്‍ എംഎല്‍എ വക വെല്ലുവിളി. ഏതായാലും ഡാമിന്റെ ഉറപ്പില്‍ സംശയമില്ലാത്ത ഒരാള്‍ എല്ലാം ശരിയാക്കാന്‍ കടന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോഡിയുടെ പേരില്‍ ബിജിമോള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാവുന്നതാണെന്ന് വ്യക്തമാക്കിയാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പരിഹാസം അവസാനിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment