Latest News

ഷാര്‍ജയില്‍ നിന്ന് കാണാതായ ഒമ്പതുവയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ സുഹൃത്ത് പിടിയില്‍

ദുബൈ:[www.malabarflash.com] ഷാര്‍ജയില്‍ നിന്ന് കാണാതായ ഒമ്പതുവയസ്സുകാരന്‍ ഉബൈദ ഇബ്രാഹിമിനെ ദുബൈ അല്‍ വര്‍ഖയിലെ മരുഭൂപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതാവിന്റെ സുഹൃത്തായ ജോര്‍ഡന്‍ സ്വദേശിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.

ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അറിയിച്ചു.
ഷാര്‍ജ വ്യവസായ മേഖലയിലെ താമസ സ്ഥലത്തുനിന്ന് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ശനിയാഴ്ച ദുബൈ അക്കാദമിക് സിറ്റിയിലേക്കുള്ള റോഡരികില്‍ അല്‍ വര്‍ഖക്ക് സമീപം മരുപ്രദേശത്ത് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. 

ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകം നടന്നിട്ട് 24 മണിക്കൂറേ ആയിട്ടുള്ളൂവെന്ന് വ്യക്തമായി. മൃതദേഹത്തില്‍ ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ സുഹൃത്തിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ജോര്‍ഡന്‍ സ്വദേശിയായ 48കാരന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ഷാര്‍ജ വ്യവസായ മേഖലയിലെ പിതാവിന്റെ സ്ഥാപനത്തിനരികില്‍ നിന്നാണ് കളിപ്പാട്ടം വാഗ്ദാനം ചെയ്ത് ഇയാള്‍ കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയത്.

മംസാറിലെ താമസ സ്ഥലത്തത്തെി കെട്ടിടത്തിന്റെ പാര്‍ക്കിങില്‍ കാര്‍ നിര്‍ത്തി. മദ്യപിച്ച ശേഷം കുട്ടിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു.
വിസമ്മതിച്ച് കരഞ്ഞ കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച വെളുപ്പിന് അഞ്ച് വരെ മദ്യപിച്ച് അവിടത്തെന്നെ ഇരുന്നു. മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇട്ടശേഷം ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഷാര്‍ജയിലെ വീട്ടിലേക്ക് പുറപ്പെട്ടു.

മൃതദേഹം അല്‍ വര്‍ഖയിലെ മരുഭൂമിയില്‍ ഉപേക്ഷിച്ച ശേഷം കടന്നു. വസ്ത്രങ്ങളും മറ്റും വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു. പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. പ്രതിയെ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.