എടക്കര:[www.malabarflash.com] രണ്ടാംഭാര്യയുടെ ആഭരണങ്ങളും മൊബൈല്‍ഫോണും മോഷ്ടിച്ച് കാമുകിയോടൊപ്പം മുങ്ങിയ യുവാവിനെ എടക്കര പോലീസ് പിടികൂടി. കാക്കപ്പരത കണിയാട്ട് മുഹമ്മദ്ഷാഫി(32)യാണ് പിടിയിലായത്.
മൂത്തേടത്തുള്ള രണ്ടാംഭാര്യയുടെ മൂന്നരപ്പവന്‍ ആഭരണങ്ങളും മൊബൈല്‍ഫോണുമായി മെയ് 13-നാണ് മൂത്തേടത്തെ മറ്റൊരു യുവതിയോടൊത്ത് ഇയാള്‍ മുങ്ങിയത്. യുവതി മൂന്നരവയസ്സായ കുഞ്ഞിനേയും കൂട്ടിയാണ് ഇയാളോടൊപ്പം പോയത്. പ്രതി വിദേശത്ത് ജോലിചെയ്ത സമയത്ത് കോഴിക്കോട് കിണാശേരി സ്വദേശിയായ യുവതിയില്‍നിന്ന് വിവാഹവാഗ്ദാനംനല്‍കി നാലുലക്ഷംരൂപ തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു.
സി.ഐ കെ.സി. സേതു, എസ്.ഐ സുനില്‍ തോമസ്, എ.എസ്.ഐ എം. അസൈനാര്‍, സി.പി.ഒമാരായ ഷിഫിന്‍, സുകേഷ്, മുജീബ്, വിജിത എന്നിവരാണ് ഇയാളെ പിടികൂടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment